തിരൂരങ്ങാടി നഗരസഭ സാക്ഷരതമിഷൻ10-)o തരം തുല്യത കോഴ്‌സ് 17-)o ബാച്ച്ക്ലാസ്സ്‌ ഉത്ഘാടനം.

തിരൂരങ്ങാടി നഗരസഭയിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യത 17-)0 ബാച്ചിന്റെ ക്ലാസ്സ്‌ ഉത്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പാഠപുസ്തം നൽകി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ ശ്രീ സി പി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി പി സുഹറാബി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മാരായ അരിമ്പ്ര മുഹമ്മദലി, ബാബുരാജൻ കെ ടി, അധ്യാപകരായ ശംസുദ്ധീൻ കെ, ആർദ്ര എസ്, പ്രേരക് എം കാർത്യായനി എ ടി വത്സലകുമാരി മുഹമ്മദലി എന്നിവർ ആശംസകളർപ്പിച്ചു. എ സുബ്രഹ്മണ്യൻ വിശദീകരണം നടത്തി. ചടങ്ങിന് സെന്റർ കോഡിനേറ്റർ വിജയശ്രീ വി പി സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ Rasheeda നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇