തിരൂരങ്ങാടി നഗരസഭ സാക്ഷരത മിഷൻപ്ലസ് വൺ ബാച്ച് തുടങ്ങി

തിരൂരങ്ങാടി നഗരസഭ സാക്ഷരത മിഷന്റെ കീഴിൽ ജി എച് എസ് എസ് തിരുരങ്ങാടി സ്കൂളിൽ നടന്ന പ്ലസ് വൺ തുല്യത എട്ടാം ബാച്ച് ക്ലാസ്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു.വികസനകാര്യം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പ്രസിഡന്റ് കെ ടി സാജിത, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി റൈഹാനത്ത് , സി പി സുഹ്‌റാബി പി.കെമെഹബൂബ്, അരിമ്പ്ര മുഹമ്മദ്‌അലി, സി ഡി എസ് പ്രസിഡന്റ് റംല , സുഹറ, പ്രിൻസിപ്പൽ മുഹമ്മദ്‌ അലി മാഷ്, പ്രേരക് വിജയശ്രീ കർത്യായനി ,ലീഡർമാരായ മുജീബ് , സുഭാഷ്, ഗിരീഷ് പ്രസംഗിച്ചു, വിജയികളെ ആദരിച്ചു ഓണാഘോഷ പരിപാടിയും കലാപരിപാടികളും നടന്നു

Comments are closed.