കെട്ടിട പെര്‍മിറ്റ് ഫീസ്അധിക നികുതി വേണ്ടെന്ന് തിരൂരങ്ങാടി നഗരസഭ

.തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച കെട്ടിട അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ്,നികുതി വര്‍ധന പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് തിരൂരങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനങ്ങളെ ഏറെ ദുരിതത്തിലാക്കികൊണ്ടുള്ള വന്‍ നികുതിവര്‍ധനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്ന അധിക വരുമാനം നഗരസഭക്ക് ആവശ്യമില്ല. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ പിന്താങ്ങി.സാധാരണക്കാരായ പൊതു ജനങ്ങളുടെ വീടെന്ന സ്വപ്നത്തില്‍ കരി നിഴല്‍ വീഴ്ത്തിഒറ്റയടിക്കുള്ള പതിനായിരങ്ങളുടെ വര്‍ദ്ധനവ് അംഗീകരിക്കാനാവില്ല. അധിക നിരക്ക് ഒഴിവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിക്ക് അനുവദിച്ചു നല്‍കണമെന്നും ഭരണ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി,പി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. എം.സുജിനി, ഇ.പി ബാവ. വഹിദ ചെമ്പ. സെക്രട്ടറി ടി മനേജ്കുമാര്‍, ഇസ് ഭഗീരഥി, ടിപി അഷ്‌റഫലി പിവി അരുണ്‍കുമാര്‍ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇