തിരൂരങ്ങാടി: ചെമ്മാട് ഹജൂർ കച്ചേരിയിൽ ജില്ലാ പൈതൃക മ്യൂസിയം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി: ചെമ്മാട് ഹജൂർ കച്ചേരിയിൽ ജില്ലാ പൈതൃക മ്യൂസിയം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്തു. ഹജ്ജ് വഖഫ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പൈതൃക മ്യൂസിയത്തിലേക്കുള്ള റോഡിൽ ഇന്റർ ലോക്ക് ചെയ്ത പോലീസ് സ്റ്റേഷൻ റോഡിന്റെ ഉൽഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ അഹമ്മദ് കുട്ടി കക്കടവത്ത്, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ് പ്രസംഗിച്ചു.അഡ്വ: സി. ഇബ്രാഹിം കുട്ടി, കെ.മൊയ്തീൻ കോയ, പി.കെ. അബ്ദുൽ അസീസ്, എം. പ്രഭാകരൻ, കെ. രത്നാഗരൻ, സി.പി. ഗുഹരാജ്, കെ.വി. ഗോപി, കെ. കുഞ്ഞാമു, പനക്കൽ സിദീഖ്, സി.എച്ച്. ഫസൽ, എം. ഇബ്രാഹിം, നിഷാദ് സിറ്റി പാർക്ക്, സി.പി. അൻവർ സാദത്ത് സംബന്ധിച്ചു.നാല് കോടി രൂപ ചെലവഴിച്ച് പ്രവർത്തികൾ പൂർത്തിയാക്കേണ്ട മ്യൂസിയത്തിൽ പകുതി പ്രവർത്തി പോലും പൂർത്തിയായിട്ടില്ലെന്ന് പരക്കെ ആക്ഷേപത്തിനിടയിലാണ് ധൃതി പിടിച്ച് ഉൽഘാടനം നടത്തിയതെന്ന് പറയപ്പെടുന്നുണ്ട്. ഇടത് മുന്നണി ധാരണ പ്രകാരം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് നവംബറിൽ നടക്കുന്ന മന്ത്രിസഭാ പുന: സംഘടനയിൽ സ്ഥാനം നഷ്ടപ്പെടുന്നതും പകരം മറ്റൊരു മന്ത്രി തൽസ്ഥാനത്ത് വരുമെന്നും പറയപ്പെടുന്നു. അത് കൊണ്ടാണത്രെ പ്രവർത്തികൾ മുഴുവൻ പൂർത്തിയാവുന്നതിന് മുമ്പ് ഉൽഘാടനം ചെയ്തത്. ഇതിന് മുമ്പ് രണ്ട് തവണ മ്യൂസിയത്തിന്റെ ഉൽഘാടനം മന്ത്രി തന്നെ നിർവ്വഹിച്ചിട്ടുണ്ടായിരുന്നു.ഉൽഘാടനത്തിൽ പങ്കെടുക്കേണ്ട സ്ഥലം എം.എൽ. എ. കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ . എം.പി, മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത, വൈസ് ചെയർ പേഴ്സൺ കാലൊടി സുലൈഖ എന്നിവർ കോഴിക്കോട്ട് പാർട്ടി നടത്തുന്ന ഫലസ്തീൻ മനുഷ്യാവകാശ മഹാറാലി നടക്കുന്നതിനാൽ അന്നേ ദിവസം നടക്കുന്ന പൈതൃക മ്യൂസിയം ഉൽഘാടന പരിപാടിയിൽ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്ക് പങ്കെടുക്കാൻ സാധിക്കുകയില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും സമയം മാറ്റുകയോ ദിവസം മാറ്റുകയോ ചെയ്യാതെ പ്രതിപക്ഷ ബഹുമാനമില്ലാതെ പരിപാടി നടത്തിയത് ഏറെ വിമർശനം ഉണ്ടാക്കിയിട്ടുണ്ട്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇