പാല് കാച്ചൽ ചടങ്ങോടെ തിരൂരങ്ങാടി കലോൽസവ നഗരിയിലെ പാചക പുര ഉണർന്നു.തിരൂരങ്ങാടി:പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന് നാളെ (തിങ്കൾ )തിരി തെളിയും
. കലോൽകലോൽ സവ നഗരിയിലെ പാചക പുരയിൽ പാലുകാച്ചൽ ചടങ്ങോടെ പാചക പുര ഉണർന്നു. തിരൂരങ്ങാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി .സുഹറാബി പാല് കാച്ചൽ നിർവഹിച്ചു. പി .ടി .എ . പ്രസിഡണ്ട് പി എം അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.നാലു ദിനങ്ങളിലായി തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കലോൽസവത്തിൽ പ്രതിദിനം 2500 പേർക്ക് ഭക്ഷണം തയ്യാറാക്കുന്നുണ്ട്. 1999 മുതൽ കലോത്സവ വേദികളിൽ ഭക്ഷണം തയ്യാറാക്കി പരിചയമുള്ള അച്ചനമ്പലം ബാലൻ ടി .ടി .യാണ് മുഖ്യപാചകക്കാരൻ. ജനറൽ കൺവീനർ മുഹമ്മദലി .എൻ, ഹെഡ് മിസ്ട്രസ് .കെ കെ .മിനി, എച്ച് എം ഫോറം കൺവീനർ കദിയാമു ടീച്ചർ, പി .ടി .എ വൈസ് പ്രസിഡന്റ് അബ്ദുറഷീദ്, എസ് എം .സി .വൈസ് ചെയർമാൻ കെ ടി കബീർ, ഫുഡ് കമ്മിറ്റി കൺവീനർ മുഹമ്മദ് ഷമീർ ടി .സി, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഡോ. മുജീബ് റഹ്മാൻ ടി, സുധീർ കെ.കെ, പി .വി.ഹുസൈൻ,മുനീർ താനാളൂർ, റോയ് പി .ജെ, മനോജ് പി കെ, സുധർമൻ, പച്ചായി മൊയ്തീൻകുട്ടി, അബ്ദുൽ ഗഫൂർ ലവ, ഡോ. അനീസുദ്ദീൻ അഹ്‌മദ്, ഷൈസ പി എന്നിവർ സംബന്ധിച്ചു കലോൽസവം നാളെ വൈകിട്ട് 4 മണിക്ക് അബ്ദുസമദ് സമദാനി എം.പി. ഉൽഘാടനം ചെയ്യും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
