തിരൂരങ്ങാടി എം.കെ ഹാജി ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം

.തിരൂരങ്ങാടി: കേന്ദ്ര സർക്കാരിന് കീഴിലുള്ള ക്വാളിറ്റി കൗൺസിൽ ബോർഡ് ആശുപത്രികളുടെ ഗുണമേന്മയ്ക്ക് നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ നേഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് ആന്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്(എൻ.എ.ബി.എച്ച്) സർട്ടിഫിക്കറ്റ് തിരൂരങ്ങാടി എം.കെ ഹാജി ഓർഫനേജ് ആശുപത്രിക്ക് ലഭിച്ചു.ആശുപത്രിയിൽ നേരിട്ടെത്തിയും പൊതുജനങ്ങളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് അധികൃതർ എം.കെ.എച്ച് ആശുപത്രിയെ തെരഞ്ഞെടുത്തത്.സംസ്ഥാനത്തുതന്നെ ഈ അംഗീകാരം ലഭിക്കുന്ന ഓർഫനേജ് ആശുപത്രികളിൽ രണ്ടാമത് ലഭിക്കുന്ന ആശുപത്രിയാണ് എം.കെ.എച്ച്.സാമൂഹ്യ പരിഷ്‌കർത്താവും തിരൂരങ്ങാടിയുടെ നവോത്ഥാനനായകനും അഗതി സംരക്ഷണക്കനുമായിരുന്ന എം.കെ ഹാജിയുടെ സ്വപ്‌ന സാക്ഷാത്കാരമായി1996ൽ തിരൂരങ്ങാടി യതീംഖാന കമ്മറ്റിക്ക് കീഴിൽആശുപത്രിപ്രവർത്തനമാരംഭിച്ചത്. നിലവിൽ ആശുപത്രിക്ക് കീഴിൽ എം.കെ.എച്ച് കണ്ണാശുപത്രി, ദന്തരോഗ വിഭാഗം എന്നിവയും പ്രവർത്തിച്ചു വരുന്നുണ്ട്. കാർഡിയോളജി മാതൃശിശു വിഭാഗം,ഇ.എൻ.ടി വിഭാഗം എന്നിവയിലടക്കം അമ്പതോളം ഡോക്ടർമാർ സേവനമനുഷ്ടിക്കുന്നുണ്ട്. കേന്ദ്ര കേരളസർക്കാരുകളുടെ നേഴ്സിങ് കൗൺസിലിന്റെ അംഗീകാരമുള്ള ജനറൽ നഴ്സിംഗ് ഡിപ്ലോമ കോഴ്സും, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പാരാമെഡിക്കൽ കോഴ്സുകളും ആശുപത്രിക്ക് കീഴിൽ നടത്തുന്നുണ്ട്. മറ്റു ആശുപത്രികളെയപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവിലാണ് ഇവിടെ ചികിത്സ നൽകിവരുന്നതെന്നും എല്ലാ ബുധനാഴ്‌ചകളിലും 150ഓളം നിർധനർക്ക് സൗജന്യ പരിശോധനയും മരുന്നും നൽകിവരുന്നതായും മാനേജ്‌മെന്റ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ യതീംഖാന ജനറൽ സെക്രട്ടറി എം.കെ ബാവ, മെഡിക്കൽ സൂപ്രണ്ട് ഡോ.അബ്ദുസമദ്, ജനറൽ മാനേജർ മുഹമ്മദ് നൗഷാദ്, മെഡിക്കൽ സൂപ്രണ്ട് ഡോ.പി സുരേഷ് കുമാർ, ജനറൽ സർജൻ ഡോ.എം.സി അബ്ദുറഹ്മാൻ, ഡോ.വാഹിദ ബീഗം, എച്ച്.ആർ മാനേജർ ഷറഫുദ്ദീൻ, പി.ആർ മാനേജർ പി ഹംസ സംബന്ധിച്ചു

Comments are closed.