തിരൂരങ്ങാടിയുടെ പ്രാദേശിക ചരിത്ര ഗ്രന്ഥം പുറത്തിറക്കുന്നു.
തിരൂരങ്ങാടി: തിരൂരങ്ങാടി യെംഗ് മെൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടിയുടെ പ്രാദേശിക ചരിത്രം പുറത്തിറക്കാൻ ലൈബ്രറി കമ്മിറ്റി തീരുമാനിച്ചു. തിരൂരങ്ങാടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചരിത്ര രേഖകളോ മറ്റോ കൈവശമുള്ളവർ ലൈബ്രറിയുമായോ താഴെ കാണിച്ച നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
8921293556 , 9847400933
അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.പി.അബദുൽ വഹാബ്, കെ മൊയ്തീൻകോയ, കാരക്കൽ അബദുൽ ഗഫൂർ, എം. കാർത്തിയാനി ,സി.എച്ച്.ബഷീർ, സി.എച്ച് ഖലീൽ, ശിഹാബുദ്ദീൻ, ഐ അബ്ദുസലാം, കെ.പി.റഫീഖ് എന്നിവർ പ്രസംഗിച്ചു.