fbpx

തിരൂരങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എം, എൽ, എ, കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രo സ്ഥലം എംഎൽഎ കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു പരിപാടിയോടനുബന്ധിച്ച് എസ് എസ് കെ ഭിന്നശേഷി വിദ്യാർഥിക്കായി ഇലക്ട്രോണിക് വീൽ ചെയർ വിതരണവും നടത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികൾ അത് പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശ്രീ,സുരേന്ദ്രൻ വി എം (ബി, പി, സി, & ബി ആർ സി പരപ്പനങ്ങാടി )വിശദീകരിച്ചു യോഗത്തിൽ തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ സിപി സുഹ്റാബി അധ്യക്ഷത വഹിച്ചു EP ബാവ ചെയർപേഴ്സൺ വിദ്യാഭ്യാസ സ്ഥിരം സമിതി പ്രിൻസിപ്പാൾ ഷീജ പിബി ഹെഡ്മിസ്ട്രസ് ലത സി അബ്ദുൽ ഹഖ് പി.ടി.എ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് എസ് എം സി ചെയർമാൻ , മുഹമ്മദലി മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി,റോയ് ആൻറണി ട്രെയിനർ എസ് എസ് കെ എന്നിവർ പ്രസംഗിച്ചു ജോഗ്രഫി ടീച്ചർ ചിന്നു തായി നന്ദി പ്രകടിപ്പിച്ചു
ഫിറോസ് ഖാൻ എം പരിപാടിക്ക് നേതൃത്വം നൽകി