നൂറിന്റെ നിറവിൽ പ്രവേശനോത്സവം

തിരൂരങ്ങാടി : പുത്തൻ പ്രതീക്ഷകളുമായി അറിവിന്റെ മധു നുകരാൻ എത്തിയ നവാഗതരെ ഇത്തവണ ജി. എം. എൽ. പി സ്കൂൾ താഴെചിന എതിരെറ്റത് ഇരട്ടി മധുരവുമായി. സ്കൂളിന്റെ 100-) 0 (നൂറാം ) വാർഷിക പ്രഖ്യപനവും 100 ദിന കർമ പദ്ധതികളുടെ പ്രാരംഭം കുറിച്ച് കൊണ്ട് വാനിലു യർന്നു പറന്ന ബലൂണുകളും കുരുന്നുകൾക്ക് വിസ്മയക്കാഴ്ചയായി . അക്ഷരപ്പൂക്കൾ നൽകിയും വർണ്ണാഭമായ ബലൂണുകൾ നൽകിയും പി ടി എ യും അധ്യാപകരും കുഞ്ഞുങ്ങളെ വരവേറ്റു.പ്രാദേശിക ക്ലബ്ബുകളായ കൈസൺ, tag arts club തിരൂരങ്ങാടി എന്നിവർ പ്രവേശനോത്സവം ആകർഷകമാക്കാൻ സ്കൂളിനോട് സഹകരിച്ചു ആടിയും പാടിയും കുഞ്ഞുങ്ങൾ ആദ്യ ദിനം ഉത്സവമാക്കി. പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉത്ഘാടനം തിരുരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. E. P ബാവ സാഹിബ്‌ നിർവഹിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി പദ്മജ. വി സ്വാഗത പ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ അധ്യക്ഷ പദം അലങ്കരിച്ചു. ശ്രീമതി സരിത. പി. എസ്, ഫരീദാബി, ലിനിത. വി, യാസീൻ കൂളത്ത്, മച്ചിങ്ങൽ സലാം ഹാജി, കൂളാത്ത് ഇസ്മായിൽ, അൻവർ മേലെവീട്ടിൽ, അഷ്‌റഫ്‌ മനരിക്കൽ, ഉസ്മാൻ കോയ, മുഹമ്മദലി, ഷാഫി മേലെവീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എല്ലാവർക്കും മധുര വിതരണം നടത്തി. കുഞ്ഞുങ്ങളുടെ കലാ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇