തിരൂരങ്ങാടിയിലെ കർഷക പ്രശ്നം പരിഹരിക്കുന്നതിന് ജില്ലാതല സംഘം പരിശോധന നടത്തും.

0


തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ മോര്യാ കാപ്പ്, തിരുത്തി, വെഞ്ചാലി, കണ്ണാടിത്തടം, ചെറുമുക്ക്, കുണ്ടൂർ, കൊടിഞ്ഞി, കക്കാട് പാടശേഖരങ്ങളിലെ നെൽകൃഷിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് റവന്യൂ, കൃഷിവകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചുകൊണ്ട് ജില്ലാതല സമിതി പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കി ഒരാഴ്ചക്കുള്ളിൽ ജില്ലാ കളക്ടർക്ക് സമർപ്പിക്കുന്നതിന് തീരുമാനമായി. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചു. തിരൂരങ്ങാടി നിയോജകമണ്ഡലം എംഎൽഎ ശ്രീ കെ പി എ മജീദ് ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. നേരത്തെ മേൽപ്പറഞ്ഞ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മേൽപ്പറഞ്ഞ പാടശേഖരങ്ങളിലെ ബന്ധപ്പെട്ടവരും, ബന്ധപ്പെട്ട നഗരസഭ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുത്ത യോഗം കെപിഎ മജീദിന്റെ അധ്യക്ഷതയിൽ നടന്നിരുന്നു. ഈ യോഗത്തിൽ നടന്ന ചർച്ച പ്രകാരം അടിയന്തര പരിഹാരം കാണുന്നതിനാണ് ഇന്നലെ ജില്ലാ കളക്ടറുമായി യോഗം ചേർന്നത്.
റവന്യൂ വകുപ്പിൽ നിന്നും തഹസിൽദാർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവരേയാണ് ജില്ലാതല സംഘത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
യോഗത്തിൽ കെപിഎ മജീദ് എംഎൽഎ,ജില്ലാ കളക്ടർ ശ്രീ പ്രേംകുമാർ ഐഎഎസ്, എഡിഎം ശ്രീ മെഹറലി, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ, തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ശ്രീ ഉസ്മാൻ അമ്മറമ്പത്ത്, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റൈഹാനത്ത്, നമ്പർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാപ്പുട്ടി, അസീസ് കൂളത്ത്, എ കെ മരക്കാരുട്ടി, ടി കെ നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.