എഐവൈഎഫ് പരാതി ഫലം കണ്ടു.കുടിവെള്ളമെത്തിക്കാൻ നടപടികൾ ആയി

തിരൂരങ്ങാടി: കരിപറമ്പ് മാനുകുട്ടൻ കോളനിയിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ തകരാറിലായിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു.കോളനിയിലേക്കുള്ള നടവഴി നഗരസഭ അശാസ്ത്രിയമായി നിർമിച്ചതിനാലാണ് നിലവിൽ വെള്ളം എത്തിക്കൊണ്ടിരിക്കുന്ന പൈപ്പ് ലൈൻ തകരാറിലാവാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.കുടിവെള്ളം പുനർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് മുതലേ വാട്ടർ അതോറിറ്റിക്കും നഗരസഭക്കും നിരവധി പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചിലെന്നുമാണ് ആക്ഷേപം.കോളനിയിലേക്കുള്ള കുടിവെളള വിതരണം അടിയന്തരമായി പുനർസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം പ്രദേശത്തേക്കുള്ള പുതിയ പൈപ്പ്ലൈന്റെ പ്രവർത്തികൾ ആരംഭിച്ചത്.ഇതോടെ 3 വർഷമായി കോളനി നിവാസികൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.എഐവൈഎഫ് മേഖല കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഷാഫി.വിപി, സെക്രട്ടറി മനാഫ് ചെമ്മലപ്പാറ തുടങ്ങിയവർ ചേർന്ന് നൽകിയ പരാതിയിലാണ് നടപടി.

Comments are closed.