ആറു വയസുകാരനെ രക്ഷിച്ചമുഹമ്മദ് അഫ് ലഹിന് മൂന്നിയൂർ നിബ്രാസ് സ്കൂളിന്റെ ആദരം
തിരൂരങ്ങാടി : ചെറുമുക്ക് ആമ്പൽ പാടത്തെ വെള്ളക്കെട്ടിൽ വീണ ആറ് വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ മൂന്നിയൂർ നിബ്രാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും സ്കൗട്ട് അംഗവുമായ മുഹമ്മദ് അഫ് ലഹിനെ നിബ്രാസ് സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അനുമോദിച്ചു . താനൂർ ഫയർ സ്റ്റേഷൻ ഓഫീസർ പ്രഭുൽലാൽ ഉപഹാരം നൽകി. .സ്കൂൾ മാനേജർ പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഹുസൈൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഫയർ സ്റ്റേഷൻ ഓഫീസർ പ്രഭുലാൽ ദുരന്തനിവാരണത്തെക്കുറിച്ച് ക്ലാസ് എടുത്തു. പ്രധാനാധ്യാപകൻ പി വി സക്കരിയ്യ, അധ്യാപകരായ എം പി മുനവ്വർ ,അക്ഷയ് കുമാർ മഞ്ചേരി , പി ഹാരിസ് , ശാഹുൽ ഹമീദ് സഖാഫി, സ്കൗട്ട് അധ്യാപകൻ ഹൈദരലി കുറ്റിപ്പാല സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
പടം :മുഹമ്മദ് അഫ് ലഹിന് താനൂർ ഫയർ സ്റ്റേഷൻ ഓഫീസർ പ്രഭുൽലാൽ ഉപഹാരം നൽകുന്നു