തിരൂരങ്ങാടി ബ്ലോക്ക് പരിവാർ കുടുംബസംഗമം
ലോഗോ പ്രകാശനം ചെയ്തു.

0


തിരൂരങ്ങാടി:മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാർ എന്ന സംഘടനയുടെ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 ന് മൂന്നിയൂർ കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിവാർ കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനം പത്മശ്രീ കെ.വി.റാബിയ നിർവ്വഹിച്ചു.
അഞ്ച് പഞ്ചായത്തും രണ്ട് മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന തിരൂരങ്ങാടി ബ്ലോക്ക് പരിധിയിലെ ആയിരത്തോളം വരുന്ന ഭിന്നശേഷി മക്കളും അവരുടെ രക്ഷിതാക്കളും സംഗമത്തിൽ സംബന്ധിക്കും.
ഉൽഘാടന സമ്മേളനം,പഠനക്ലാസുകൾ,ഭിന്നശേഷി മക്കളുടെ കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികളാണ് നടക്കുക.ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗത സംഘം രക്ഷാധികാരി അഷ്റഫ് കളത്തിങ്ങൽ പാറ,ബ്ലോക്ക് പരിവാർ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് മാളിയേക്കൽ,ജനറൽ സെക്രട്ടറി ഇ.കൃഷ്ണകുമാർ,കൺവീനർ മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ
9744663366.
—————

ഫോട്ടോ:തിരൂരങ്ങാടി ബ്ലോക്ക് പരിവാർ കുടുംബ സംഗമത്തിന്റെ ലോഗോ പ്രകാശനം പത്മശ്രീ കെ.വി.റാബിയ നിർവഹിക്കുന്നു.

Leave A Reply

Your email address will not be published.