സമര സന്ദേശ ജാഥയ്ക്ക് സ്വീകരണം നൽകി

.തിരൂരങ്ങാടി: കേന്ദ്ര സർക്കാർ നിയമനുസരിച്ച് ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കരുത്, കെ എസ് ഇ ബി റവന്യൂ വിഭാഗത്തിനെ പുറം കരാർവൽക്കരണത്തിലേക്കും സ്വകാര്യവൽക്കരണത്തിലേക്കും തള്ളിവിടുന്ന ടോട്ടെക്സ് മാതൃക ഉപേക്ഷിക്കുക, സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ ഘട്ടം ഘട്ടമായി നടപ്പാക്കുക, ജനങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളിൽ നിന്നും ബോർഡ് മാനേജ്മെൻറ് പിന്തിരിയുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തി നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനീയേഴ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമര സന്ദേശ ജാഥക്ക് ചെമ്മാട് വമ്പിച്ച സ്വീകരണം നൽകി.സ്വീകരണത്തിൽ അഡ്വ: സി ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ പി പി ജയൻ ദാസ്, പി പി കൃഷ്ണൻ, ജാഥാ ക്യാപറ്റൻ എം വിശ്വനാഥൻ, ഇ പി പ്രമോദ്, എന്നിവർ സംസാരിച്ചു.

ഫോട്ടോ: നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് എഞ്ചിനീയേഴ്സ് സംയുക്ത സമരസമിതിയുടെ സമര സന്ദേശ ജാഥക്ക് ചെമ്മാട് നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ എം വിശ്വനാഥൻ സംസാരിക്കുന്നു.

Comments are closed.