ആവേശമായി കളിയാരവം

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ ഫോര്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന കളിയാരവം 2023 മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ പി.പി സഫീര്‍ ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസ്സിലെ താല്‍പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ എട്ട് ടീമുകള്‍ പങ്കെടുത്തപ്പോള്‍ 4-F ക്ലാസ്സ് വിന്നേഴ്സും 4-D ക്ലാസ്സ് റണ്ണേഴ്സുമായി. കളിയാരവത്തിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ സൗഹൃദ മത്സരവും സ്കൂളിലെ ടീച്ചേഴ്സിന്റെ ഫുട്ബോള്‍ മത്സരവും നടന്നു. വിജയികളെ സകൂള്‍ പ്രധാനാധ്യാപകന്‍ കെ.പി സിറാജുല്‍ മുനീര്‍ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. പി.ഇ.ടി അധ്യാപകന്‍ ഡി.വിപിന്‍, അധ്യാപകരായ കെ.മുജീബ്, എം.പി മഹ്റൂഫ് ഖാന്‍, കെ.മുജീബ് റഹ്മാന്‍, കെ.ഖദീജ, ടി.ഷിബില പര്‍വ്വീന്‍, സ്റ്റാഫ് സെക്രട്ടറി എം.കെ ഫൈസല്‍, എസ്.ആര്‍.ജി കണ്‍വീനര്‍മാരായ കെ.വി ഹമീദ്, സി.സാബിറ എന്നിവര്‍ കളിയാരവത്തിന് നേതൃത്വം നല്‍കി.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ചിത്രം : വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിന്റെ കളിയാരവത്തിലെ വിജയികള്‍ക്ക് ട്രോഫി നല്‍കി അനുമോദിക്കുന്നു
വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിന്റെ കളിയാരവം 2023 മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തംഗം പി.പി സഫീര്‍ ഉദ്ഘാടനം ചെയ്യുന്നു.