കാൽനട ജാഥ സംഘടിപ്പിച്ചു.

തിരൂരങ്ങാടി: കേന്ദ്ര സർക്കാരിന്റെ ജനദ്രാഹനയങ്ങൾക്കും വർഗീയതക്കുമെതിരെ ഏപ്രിൽ അഞ്ചിന് കർഷക കർഷകത്തൊഴിലാളികളും ട്രേഡ് യൂണിയൻ കളും സംയുക്ത സമര സമതി നടത്തുന്ന പാർലമെൻറ് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി സംയുക്ത സമര സമിതി തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ അഭിമുഖത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു. പതിനാറുങ്ങലിൽ നിന്നും തുടങ്ങിയ ജാഥ തിരൂരങ്ങാടിയിൽ സമാപിച്ചു. സി ഐ ടി യു തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് അഡ്വ: സി ഇബ്രാഹീം കുട്ടി കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. വി ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപറ്റൻ എം പി ഇസ്മായിൽ, കെ രാമദാസ്, പി വിനീഷ്, വി കെ ഹംസ, കെ ഉണ്ണി മാഷ്, ടി പി ബാലസുബ്രഹ്മണ്യൻ, ടി ശ്രീനിവാസൻ, ജുനൈദ് തങ്ങൾ കക്കാട്, എ ടി മാജിദ, കെ ടി ദാസൻ, ഇ പി അനിൽ, പി കെ അബ്ദുൽ മജീദ്,എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. സമാപന പൊതുയോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: സംയുക്ത സമര സമിതി തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ അഭിമുഖത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥയിൽ ജാഥ ക്യാപ്റ്റൻ എം പി ഇസ്മായി സംസാരിക്കുന്നു.