പുതിയത്ത് പുറായ എ.എ.എച്ച്.എം.എൽപി സ്കൂളിൽ പഠനോത്സവം 2023 സംഘടിപ്പിച്ചു.

തിരൂരങ്ങാടി:പുതിയത്ത് പുറായ എ.എ.എച്ച്.എം.എൽപി സ്കൂളിൽ പഠനോത്സവം 2023 സംഘടിപ്പിച്ചു.പൊറ്റമ്മൽമാട്, പത്രാട്ടുപാറ, കുഴിച്ചിന, കുട്ടിശ്ശേരിച്ചിന, ചേലക്കോട് എന്നീ കേന്ദ്രങ്ങളിലായാണ് പരിപാടി നടത്തിയത്. കുട്ടികൾ ക്ലാസ് മുറികളിൽ നിന്നും നേടിയ അറിവുകൾ തന്മയത്വത്തോടെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ്, മലയാളം, പരിസര പഠനം, അറബി, ഗണിതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ കുട്ടികൾ കാഴ്ചവെച്ചത്. നാടകീകരണം, സംഭാഷണം, ആസ്വാദനക്കുറിപ്പ്, അനുഭവക്കുറിപ്പ്, ചിത്രീകരണം, കുസൃതിക്കണക്കുകൾ, ഗണിത മാജിക്, ശാസ്ത്ര പരീക്ഷണങ്ങൾ, ഇംഗ്ലീഷ് ഡ്രാമ, അറബി സ്കിറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾ മാറ്റുരച്ചു. അതാതു കേന്ദ്രങ്ങളിലെ വാർഡ് മെമ്പർമാരായ കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ഷംസുദ്ദീൻ, പ്രദീപ് കുമാർ, ലൈല എന്നിവരും പൊറ്റമ്മൽ മാട് മദ്രസാ വൈസ് പ്രസിഡൻറ് കുഞ്ഞാലി ഹാജിയും പഠനോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു.സ്വാഗതം, അധ്യക്ഷം, നന്ദി പ്രകാശനം തുടങ്ങിയവയെല്ലാം കുട്ടികൾ തന്നെ നിർവ്വ ഹിച്ചു.പതിവു ശൈലിയിൽ നിന്നും വ്യത്യസ്ഥമായ ഈ പഠനോൽസവങ്ങൾ നാടിനും നാട്ടാർക്കും കൗതുകമേകി.

Comments are closed.