പഠന മികവ് തെളിയിച്ച് പഠനോത്സവം

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പഠനോത്സവം-2023 മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. 2022-23 അധ്യയന വര്‍ഷത്തെ കുട്ടികള്‍ നേടിയ അക്കാദമിക മികവുകളും പഠനനേട്ടങ്ങളും രക്ഷിതാക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശനവും അവതരണവും നടത്തി. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ നിന്നായി വിവിധ വിഷയങ്ങളില്‍ വ്യത്യസ്ഥ ഇന പരിപാടികള്‍ നടന്നു. പരീക്ഷണങ്ങള്‍, ഗണിത മാജിക്ക്, സ്കിറ്റ്, ക്വിസ്, പാവനാടകം, ദൃശ്യാവിഷ്കാരം, സംഭാഷണം തുടങ്ങിയവ വേദിയില്‍ അരങ്ങേറി. പഠന മികവ് തെളിയിച്ച് കൊണ്ട് എല്ലാ കുട്ടികളും പരിപാടികളില്‍ പങ്കെടുത്ത് സാന്നിദ്ധ്യം ഉറപ്പ് വരുത്തി. ഉദ്ഘാടന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കെ.പി സിറാജുല്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സല്‍മ നിയാസ്, സ്റ്റാഫ് സെക്രട്ടറി എം.കെ ഫൈസല്‍, എസ്.ആര്‍.ജി കണ്‍വീനര്‍മാരായ കെ.വി ഹമീദ്, സി.സാബിറ, വിദ്യാര്‍ത്ഥികളായ ഇ.മുഹമ്മദ് ഹംദാന്‍, ഫഹ്മി ഹസന്‍ റസാന്‍, എം.മുഹമ്മദ് റസല്‍, ഇബ്രാഹിം, അയിഷ അമല്‍, പി.പി അഷ്മില്‍ അമന്‍, എം.പി അഹമ്മദ് മാജിദ്, മുഹമ്മദ് ഇയാസ്, ജസ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

Comments are closed.