വായനാ വസന്തം തീർത്ത അക്ഷര പുത്രിയ്ക്കൊപ്പം താഴേചിന ജി. എം. എൽ. പി സ്കൂൾ

തിരൂരങ്ങാടി : വായന മാസാചാരണത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിൽ തിരൂരങ്ങാടി താഴെചിന ജി. എം. എൽ. പി സ്കൂൾ, വിദ്യാരംഗം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കെ. വി. റാബിയ നിർവ്വഹിച്ചു. സ്കൂളിലെ വിദ്യാരംഗം ക്ലബ്‌ അംഗങ്ങളും പി. ടി. എ അംഗങ്ങളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായി.വൈകല്യങ്ങൾ അതിജീവിച്ച് അനേകർക്ക് അക്ഷരവെളിച്ചമേകിയും അതിജീവന പാഠം നൽകിയും നാടിന്റെ അഭിമാനമായി മാറിയ കെ. വി റാബിയ കുട്ടികൾക്ക് മുന്നിൽ വായനയുടെ വാതായനങ്ങൾ തുറന്നു വെച്ചു. ദുഷ്കരമായ പാതകൾ താണ്ടി വിജയഗാഥ തീർത്ത ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് ഏറെ പ്രചോദനം പകരുന്നവയായിരുന്നു. പുസ്തകങ്ങളിലൂടെ ലഭിച്ച വായനാനുഭൂതി കുട്ടികൾക്ക് മുന്നിൽ നേർ സാക്ഷ്യങ്ങളായി മാറി.പ്രധാനാധ്യാപിക ശ്രീമതി പത്മജ. വി. അക്ഷര പുത്രിയെ പൊന്നാടയണിയിച്ചു ആദരിച്ചു. പി. ടി. എ. പ്രസിഡണ്ട്‌ അഷ്‌റഫ്‌ താണിക്കൽ മെമെന്റോ നൽകി. അവശതകൾക്ക് സാന്ത്വനമേകി വിദ്യാർഥികൾ സമാഹരിച്ച തുക ക്ലബ്‌ അംഗങ്ങൾ കൈമാറി. പി. ടി. എ വൈസ് പ്രസിഡണ്ട്‌ യാസീൻ കൂളത്ത്, S. M. C ചെയർപേഴ്സൺ ഫരീദാബി, പി. ടി. എ അംഗങ്ങളായ സലീന, അൻവർ മേലെവീട്ടിൽ, അദ്ധ്യാപകരായ ജിഷ ആന്റണി, നിഷ. വി. എം, സുമയ്യ. കെ എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇