മികവിന്റെ നേർ സാക്ഷ്യമായി പഠനോത്സവം

തിരൂരങ്ങാടി:പന്താരങ്ങാടി എ എം എൽ പി സ്കൂളിൽ കുരുന്നുകളുടെ അക്കാദമിക മികവുകളുടെ പ്രദർശനം നടത്തി .ക്ലാസ് റൂമുകളിൽ നിന്നും കുട്ടികൾ ആർജിച്ചെടുത്ത പഠനാനുഭവങ്ങളെ വിവിധ വ്യവഹാര രൂപങ്ങളിലൂടെ കുരുന്നുകൾ ദൃശ്യവൽക്കരിച്ചു.വ്യത്യസ്ത വിഷയങ്ങളിൽ കുട്ടികൾ നേടിയ നൈപുണികളെകണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും,പഠനാനുഭവങ്ങളിലൂടെ അവർ സ്വായത്തമാക്കിയ അറിവുകൾ പ്രായോഗികമാക്കുന്നതിനും, പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയും കുരുന്നുകൾ പഠനോത്സവ വേദി അവരുടെതാക്കിമാറ്റി.പരിപാടിയിൽ ബിആർസി ട്രെയിനർ റിയോൺ ആന്റണി മുഖ്യ അതിഥിയായിരുന്നു.തിരൂരങ്ങാടി രണ്ടാം വാർഡ് മുൻസിപ്പൽ കൗൺസിലർ മുസ്തഫ പാലാത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.കൗൺസിലർമാരായ അബ്ദുൽ അസീസ്, ഹബീബ ബഷീർ,പിടിഎ പ്രസിഡന്റ് ഇസ്മായിൽ സി.പി, പ്രധാന അധ്യാപിക വനജ. എ, എ.കെ റിഷാൽ എന്നിവർ സംസാരിച്ചു. ടാലന്റ് സെർച്ച്പരീക്ഷയിൽ വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു. സാമൂഹിക പ്രവർത്തകരായഉണ്ണി എ.ടി , ഷംസുദ്ദീൻ സി.റ്റി, ഷാജഹാൻ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Comments are closed.