തുഞ്ചന്റെ തത്തക്കൊരു വർണ്ണനാഹാരം

തിരൂരങ്ങാടി:’എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ്’ പ്രൊജക്ടിന്റെ ഭാഗമായി പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ മലയാള ഭാഷാ പിതാവിന്റെ സന്നിധിയിൽ ഒത്തുചേർന്ന് മലയാള ഭാഷയുടെ വൃത്യസ്ത വൃവഹാര രൂപങ്ങളിലൂടെ തുഞ്ചന്റെ തത്തക്കായി വർണ്ണനാഹാരം തയ്യാറാക്കി.വൃവഹാര രൂപങ്ങളായ കഥ, കവിത,വർണ്ണന, സംഭാഷണം എന്നിവയിലൂടെ കുട്ടികളിലെ ലേഖന വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ഭാഷാ ക്ലബ്ബ് കൺവീനർ പി.വി ത്വയ്യിബ,കെ.സഹല,എ.കെ ഷാക്കിർ,കെ.കെ റഷീദ് എന്നിവർ നേതൃത്വം നൽകി.

Comments are closed.