ടാറ്റാസ് ക്ലബ് സംഘടിപ്പിച്ച ഫെഡ്‌ലൈറ്റ് ഫുട്‌ബോൾ മത്സരം സമാപിച്ചു ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ് ഫൈനലിൽ ജേതാക്കകളായി

തിരുരങ്ങാടി കെ സി റോഡ് ടാറ്റാസ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖില കേരള ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ചെറുമുക്ക് ചോളാഞ്ചേരിത്തായം ടാറ്റാസ് സ്റ്റേഡിയത്തിൽ ഞായറാഴ്ച്ച നടന്ന ഫൈനൽ മത്സരത്തിൽ പി പി എസ് തിരുരങ്ങാടിയെ എതിരില്ലാത്ത ഒരു ഗോളിന്ന് ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബ് വിജയികളായി . എട്ട് ദിവസം നീണ്ടു നിന്ന മത്സരത്തിൽ ദിവസവും രാത്രി രണ്ട് മത്സരം വെച്ച് നടന്നിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്ലബുളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തിരുന്നു .നെൽകൃഷി ഇറക്കിയ സ്ഥലത്താണ് കഴിഞ്ഞ മൂന്ന് വർഷത്തിന് ശേഷം ഫുട്‌ബോൾ മത്സര വേദിയാവുന്നത് ചെറുമുക്ക് നെൽപ്പാടം . ഇനി മുതൽ വർഷക്കാലം വാരുന്നത് വരെ ക്രിക്കറ്റ് .ഫുട്‌ബോൾ മത്സരങ്ങൾക്ക് തുടക്കം കുറിക്കും ഫൈനൽ ദിവസം പ്രദേശത്തെ ചെറുപ്പുറത്താഴം പാടശേഖര സമിതിയിലെ 23 കർഷകരെയും ക്ലബിലെ മുൻ കാല ഫുട്ബോൾ താരങ്ങളെയും ചടങ്ങിൽ വെച്ച് ആദരിച്ചു . മത്സരത്തിലെ മികച്ച ഗോൾ കീപ്പർ ചെറുമുക്ക് യൂത്ത് ഫെഡറേഷൻ ക്ലബിൻ്റ ബിഷാമും മാൻ ഓഫ് ദ മാച്ച് യൂത്ത് ഫെഡറേഷൻ ഖാന താരം പാട്രിക്കും സ്വന്തമാക്കി . കേരള സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി സൂപ്പർ ബാവ ,ട്രഷറർ കെ ടി ഹംസ .കബ്‌സുൽ കബീർ .ചാത്തനാട്ടിൽ ഷറഫുദീൻ .നസ്‌റുള്ള ശരീഫ് തുടങ്ങിയവർ ചേർന്നാണ് വിന്നേയ്‌സിനും റണ്ണേയ്‌സിനുമുള്ള ട്രോഫികൾ വിതരണം ചെയ്തത്. ടാറ്റാസ് ഫുട്‌ബോൾ കമ്മറ്റി ചെയർമാൻ വലിയാട്ട് സമീർ .കൺവീനർ മുല്ല കോയ .ട്രഷറർ അബ്ദുസലാം എന്നിവർ ഫുട്‌ബോൾ മത്സരത്തിന്ന് നേത്രത്വം നൽകി.

Comments are closed.