സയ്യിദ് സാദിഖലിശിഹാബ് തങ്ങൾക്ക് വല്യാളക്കൽ ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി.

തിരൂരങ്ങാടി.മതമൈത്രിയുടെ പ്രതീകമായ തിരൂരങ്ങാടി തൃക്കുളം വല്യാളക്കൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് ക്ഷേത്രസന്നിധിയിൽ എത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങളേയും മുനിസിപ്പൽ ചെയർമാൻ ശ്രീ.കെ.പി മുഹമ്മദ് കുട്ടി ഹാജയേയും,
ചെമ്മാട് പൗരസമിതി പ്രസിഡണ്ട് ശ്രീ.കൃഷ്ണൻ കോട്ടുമലയേയും ക്ഷേത്ര കമ്മിറ്റിയുടെ ഭാരാവാഹികളായ കല്ലിടുമ്പിൽ ബാലകൃഷ്ണൻ, കൈനിക്കര കൃഷ്ണൻ, കൈനിക്കര ശീധരൻ, തൊട്ടിയിൽ വേലായുധൻ എന്നിവർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
തുടർന്ന് ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ശ്രീ.കെ.പി മുഹമ്മദ് കുട്ടിഹാജി, ശ്രീകൃഷ്ണൻ കോട്ടുമല എന്നിവർ പ്രസംഗിച്ചു.
ശ്രീ.കെ.ബാലകൃഷ്ണൻ സ്വാഗതവും തൊട്ടിയിൽ ടി.വാസു നന്ദിയും പറഞ്ഞു.
ശ്രീ.സി.എച്ച് മഹമൂദ് ഹാജി, മുനിസിപ്പൽ കൗൺസിലർ ജാഫർ കുന്നത്തേരി,
അഷറഫ് തച്ചറപടിക്കൽ, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ ടി.ശങ്കരൻ, കെ ബാബുരാജ്, സി.പി. വേലായുധൻ, ടി. ലിജിത്ത്, കെ. അനിൽകുമാർ, കെ. ഉണ്ണി, പി. മനോജ്, സി.പി ബാലൻ, ചാത്തമ്പാടൻ സുനിൽകുമാർ, സി.പി അറമുഖൻ, എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.