എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം ആദരിച്ചു

തിരുരങ്ങാടി ; എസ് കെ എസ് എസ് എഫ് എന്ന സംഘടന സ്ഥാപക ദിനമായി ഇന്നലെ വിവിദ സ്ഥലങ്ങളിൽ ആചരിച്ചു . ഫെബ്രുവരി 19, 1989 രൂപം കൊണ്ട എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിനാലാം വാർഷികദിനമായാണ് ഇന്നലെ ഓരോ സാഖയിലും ആചരിച്ചത് , വിജ്ഞാനം, വിനയം, സേവനം എന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിൻ്റെ മുഖമുദ്ര.ചെറുമുക്ക് ടൗൺ ശാഖയിൽ യൂണിറ്റ് സെക്രട്ടറി മുസാഫിർ എൻ പതാക ഉയർത്തി. ക്ലസ്റ്റർ സെക്രട്ടറി ഫർഷാദ് ഫൈസി ഉദ്‌ഘാടനം നിർവഹിച്ചു
ശേഷം നടന്ന ഖബർ സിയാറത്ത് ഫർഷാദ് ഫൈസി പ്രാർത്ഥന നിർവഹിച്ചു .ചെറുമുക്ക് ജിലനീനഗർ യൂണിറ്റ് സ്ഥാപക ദിനത്തിൽ രാവിലെ തൻവീറുൽ ഇസ്ലാം സംഘം പ്രസിഡൻ്റ് മദാരി അബ്ദുറഹ്മാൻ കുട്ടി ഹാജി പതാക ഉയർത്തി, ഖബർ സിയാറത്തിന് ഉസ്താദ് അബ്ദുൽ അസീസ് ഫൈസി നേതൃത്വം നൽകി, സ്നേഹസംഗമവും നടന്നു .ചെറുമുക്ക് സുന്നത്ത് നഗർ ശാഖയിൽ വി പി സൈദലവി പതാക ഉയർത്തി .ചടങ്ങിൽ സി പി സാക്കിർ .ഷാജഹാൻ മൗലവി ,പച്ചായി ആലിമുഹമ്മദ് ഹാജി .മുസ്തഫ ചെറുമുക്ക് .കരുമ്പിൽ ഇസ്മായിൽ .കുണ്ടുർ ശാഖയിൽ ജില്ലാ സെക്രട്ടറി കുഞ്ഞാപ്പു ഫൈസി പതാക ഉയർത്തി
34 കൊടിതോരണം കൊണ്ട് ഓഫീസ് പരിസരം അലങ്കാര പൂരിതമാക്കി
ജില്ല മേഖല ക്ലസ്റ്റർ യൂണിറ്റ് ഭാരവാഹികൾ വിഖായ ആക്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു , ഖബർ
സിയാറത്തും നടത്തി.

ഫോട്ടോ ; ചെറുമുക്ക് സുന്നത്ത് നഗറിൽ എസ് കെ എസ് എസ് എഫ് സ്ഥാപക ദിനത്തിൽ വി പി സൈദലവി പതാക ഉയർത്തുന്നു

Comments are closed.