fbpx

താലൂക്ക് സർവ്വെയർ മാരുടെ ദൗർലഭ്യത സർവ്വേകളിൽ തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന ഫയലുകൾ;റവന്യൂ മന്ത്രിക്ക് എൻ.എഫ്.പി.ആർ. നിവേദനം നൽകി

തിരൂരങ്ങാടി: സർക്കാർ ഭൂമി കയ്യേറ്റവും അതിർതർക്കവും പരിഹരിക്കാതെ താലൂക്ക് ഓഫീസുകളിലെ രണ്ടായിരത്തിനു മുകളിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. കെട്ടിഘോഷിച്ചു തുടങ്ങിയ റീസർവേയും തിരൂരങ്ങാടി വില്ലേജിൽ ഇതുവരെയും ആരംഭിച്ചിട്ടില്ല തിരൂരങ്ങാടി താലൂക്കിൽ 17 വില്ലേജുകളിലായി ഹെഡ് സർവയറും താലൂക്ക് സർവേയർ മാരും മറ്റു ജീവനക്കാരുമായി അഞ്ചുപേരും വർക്ക് അധികമായതിനാൽ അഡീഷണൽ ആയി നിയമിച്ച മൂന്ന് പേരും തിരിച്ചു വിളിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് സർവ്വേ നടപടികൾ വർഷങ്ങളായി അപേക്ഷ കൊടുത്തു കെട്ടിക്കിടക്കുന്ന ഫയലുകളിൽ അന്വേഷിക്കുവാൻ ചെല്ലുമ്പോഴാണ് താലൂക്ക് സർവെയർ മാരുടെ അഭാവം പൊതുജനം അറിയുന്നത് ഇതുമായിബന്ധപ്പെട്ട് പൊതുജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണം എന്ന ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ. ഫ്. പി. ആർ) റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് താലൂക്ക് സർവെയർമരെ അടിയന്തരമായി നിയമിക്കണമെന്നും ടോട്ടൽ സ്റ്റേഷൻ മെഷീനറികൾ ലഭ്യമാക്കി സർവ്വേ നടപടികൾപൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് അടിയന്തരമായി തീർപ്പ് കൽപ്പിക്കാൻ അഡീഷണൽ താലൂക്ക് സർവെയർ മാരെ നിയമിക്കണമെന്നും നിവേദകസംഘം മന്ത്രിയോട് അഭ്യർത്ഥിച്ചു. ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ഭാരവാഹികളായ
തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത്, മനാഫ് താനൂർ, രാമാനുജൻ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.