തിരൂരങ്ങാടി നഗരസഭയുടെ വാഹനം തുരുമ്പെടുത്ത് നശിക്കുന്നു ( എൻ എഫ് പി ആർ) പരാതി നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ വാഹനം മാസങ്ങളായി ഉപയോഗിക്കാതെ നിർത്തിയിട്ട് തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നു KL10S 8560 എന്ന വാഹനമാണ് മാസങ്ങളായി ഉപയോഗശൂന്യമായ നിലയിൽ തിരൂരങ്ങാടി കോപ്പറേറ്റീവ് ബാങ്കിന് താഴെ ഉപയോഗിക്കാതെനശിപിച്ചു കൊണ്ടിരിക്കുന്നത് അറ്റകുറ്റപ്പണികൾ നടത്തി ആർക്കെങ്കിലും വാടകക്കോ മറ്റോ കൊടുത്ത് നഗരസഭയ്ക്ക് വരുമാന മാർഗമാക്കാമായിരുന്ന വാഹനമാണ് ഈ നിലയിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് (എൻ എഫ് പി ആർ) ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് , മനാഫ് താനൂർ , എം സി അറഫാത്ത്, രാമാനുജൻ എന്നിവർ മുഖ്യമന്ത്രിക്കും നഗരസഭ റിജിയണൽ ജോയിൻ ഡയറക്ടർക്കും പരാതി നൽകി അടിയന്തരമായി വാഹനം ഉപയോഗപ്രദമാക്കി നഗരസഭയ്ക്ക് വരുമാനമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു