കുണ്ടൂർ നടുവീട്ടിൽ എ എം എൽ പി സ്കൂൾ 93 വാർഷികാഘോഷം 2023 ഫെബ്രുവരി 11 ,13 തീയതികളിൽ
നന്നമ്പ്ര കുണ്ടൂർ നടുവിട്ടിൽ എ എം എൽ പി സ്കൂൾ 93 വാർഷികവും 32 വർഷം സേവനം ചെയ്തു സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ജോജി എം വർഗീസിനുള്ള യാത്രയയപ്പും 2023 ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 11 30ന് ബഹു തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കെ പി എ മജീദ് എം എൽ എ അധ്യക്ഷത വഹിക്കും പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അരിമ്പ്ര യാസ്മിൻ പഞ്ചായത്ത് പ്രസിഡണ്ട് പി കെ റഹിയാനത്ത് മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും പുത്തൻകുട്ടി കുപ്പായം ഫെയിം ഷറഫിയ്യ ഫാത്തിമയുടെ മാപ്പിളപ്പാട്ട് ,നഴ്സറി ഫെസ്റ്റ് ,കുട്ടികളുടെ വിവിധ പരിപാടികൾ അയമു സാഹിബ് സ്മാരക എൻഡോവ്മെന്റ് വിതരണം എന്നിവ അരങ്ങേറും രണ്ടു ദിവസവും കുട്ടികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറും