ധർണാസമരം സംഘടിപ്പിച്ചു

ആറു വർഷങ്ങൾക്കു മുമ്പ് നടപ്പിൽ വരുത്തിയ വേദന പാക്കേജ് പരിഷ്കരിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയെയും, ധനമന്ത്രിയെയും,ഭക്ഷ്യമന്ത്രിയെയും, മറ്റു ഉയർന്ന ഉദ്യോഗസ്ഥരെയും, കണ്ടു നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും കഴിഞ്ഞദിവസം നിയമസഭയിൽ പാസാക്കിയ കേരള ബഡ്ജറ്റിൽ റേഷൻ വ്യാപാരികൾക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിക്കാതെ പാടെ അവഗണിച്ചതിലും, കഴിഞ്ഞദിവസം ബഹുമാന്യനായ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽവിതരണ തീയതി നീട്ടി കിട്ടുന്നതിനുവേണ്ടി മാസം അവസാന ദിവസങ്ങളിൽ റേഷൻ വ്യാപാരികൾ മനപ്പൂർവം സൃഷ്ടിക്കുന്ന തകരാറാണ് ഈ പോസ്റ്റ് മിഷൻ പ്രവർത്തനരഹിതമാകുന്നത് എന്ന പ്രസ്താവന കേരളത്തിലെ റേഷൻ വ്യാപാരികളെയും അവരുടെ കുടുംബങ്ങളെയും സെയിൽസ്മാൻമാരെയും, വളരെയധികം ദുഖിപ്പിച്ചു ഈ പ്രസ്താവന പിൻവലിച്ച് സത്യസന്ധമായ കാര്യം പൊതുജനങ്ങളെ അറിയിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, ഇന്ന് കേരളത്തിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിലും നടത്തുന്ന ധർണയുടെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി റേഷൻ വ്യാപാരി സമൂഹം വരുംദിവസങ്ങളിൽ നടത്താൻ പോകുന്നസമര പ്രക്ഷോഭങ്ങളുടെ മുന്നോടിയായി നടത്തപ്പെടുന്ന ധർണാസമരത്തിൽ ബഷീർ പൂവഞ്ചേരി അധ്യക്ഷത വഹിച്ചു ധർണാസമരം ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ജയകൃഷ്ണൻ കിഴക്കേടത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ഓർഗനൈസിങ് സെക്രട്ടറി കാദർ ഹാജി വി പി, സംസ്ഥാന കമ്മിറ്റി അംഗം മോഹനൻ കാരയിൽ താലൂക്ക് വൈസ് പ്രസിഡന്റ് തുളസീദാസ് പി വി, ബാവപടിക്കൽ, കോയാമു കെ വി പി, താലൂക്ക് ട്രഷറർ മുഹമ്മദ് ഷാഫികെ പി എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു

Comments are closed.