fbpx

ജാമിഅഃ ഡയമണ്ട് ജൂബിലി സന്ദേശ ജാഥ തിരൂരങ്ങാടി മണ്ഡലത്തിൽ സംഘടിപ്പിച്ചു

തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഏറ്റവും വലിയ മത കലാലയം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ ഡയമണ്ട് ജൂബിലിയുടെ പ്രചരണാർത്ഥം തിരുരങ്ങാടി മണ്ഡലം ഓസ്ഫോജ്ന കമ്മിറ്റി ജാമിഅ സന്ദേശ ജാഥ സംഘടിപ്പിച്ചു .മമ്പുറം മുതൽ പുതുപ്പറമ്പ് വരെ തെരഞ്ഞെടുത്ത വിവിധ കേന്ദ്രങ്ങളിൽ സന്ദേശ പ്രഭാഷണം നടത്തി തിരൂരങ്ങാടി മണ്ഡലം ഓസ്ഫോജ്ന സംഘടിപ്പിക്കുന്ന ജാമിഅ സന്ദേശ ജാഥക്ക് മമ്പുറം മഖാം സിയാറത്തോടെ ഇന്നലെ [ വ്യാഴം ] രാവിലെ എട്ട്മണിക്ക് ഓസ്ഫോജ്ന വെസ്റ്റ് ജില്ല നായകന് പതാക കൈമാറി തുടക്കം കുറിച്ചു. എടരിക്കോട് പുതുപ്പറമ്പിൽ സമാപിച്ചു ..സ്വീകരണ ജാഥക്ക് വിവിദ കേന്ദ്രങ്ങളിൽ അബീ സിനാൻ ഫൈസി വെന്നിയൂർ, സിദ്ദീഖ് ഫൈസി നിസാമി വെന്നിയൂർ, ശുകൈർ ഫൈസി ചെറുമുക്ക് , സൈതലവി ഫൈസി പരപ്പനങ്ങാടി, ഫർഷാദ് ഫൈസി ചെറുമുക്ക്, റഊഫ് ഫൈസി പന്താരങ്ങാടി, ഉനൈസ് ഫൈസി പെരുമണ്ണ,ഹാഫിള് ഇബ്രാഹീം ഫൈസി കൊടിഞ്ഞി, ഫൈസൽ ഫൈസി കുണ്ടൂർ,കോയ ഫൈസി പുതുപ്പറമ്പ്, നൗഫൽ ഫൈസി കൊടിഞ്ഞി, ജുനൈസ് ഫൈസി ചെറുമുക്ക്, സലാം ഫൈസി ആദൃശേരി വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു