*മദ്യ നിരോധന സമിതി സംസ്ഥാന ജാഥക്ക് മൂന്നിയൂരിൽ സ്വീകരണം നൽകി.

തിരൂരങ്ങാടി : മൂന്നിയൂർ : മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം മുമ്പൊരിക്കലും മില്ലാത്ത വിധം സമൂഹത്തിനിടയിൽ വർധിച്ച വരുന്ന സാഹചര്യത്തിൽ” മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാര വിപ്ലവം “എന്ന കാലികപ്രസക്തമായ മുദ്രാവാക്യം ഉയർത്തി പിടിച്ച് മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെയും സംസ്ഥാന സെക്രട്ടറി ഡോ: വിൻസന്റ് മാളിയേക്കലിന്റേയും നേതൃത്വത്തിൽ നടക്കുന്ന യാത്രക്ക് മൂന്നിയൂർ ആലിൻ ചുവട്ടിൽ സ്വീകരണം നൽകി. കടവത്ത് മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടിൽ ഉദ്ഘാടനം ചെയ്തു, കെ. മൊയ്തീൻ കുട്ടി. കദീജാ ന ഗീസ് ടിച്ചർ, മൊയ്തീൻ മൂന്നിയൂർ, പത്മിനി ടീച്ചർ, ചാനേത്ത് അബ്ദു , സി. കുഞ്ഞി മുഹമ്മദ്, ഇ.പി. അബ്ദുറഹ്മാൻ. വി.ജി.ശശി വയനാട് . മജീദ് മാടങ്ങാട് .എന്നിവർ സംസാരിച്ചു.

Comments are closed.