അജ്മീർ ഉറൂസ് പ്രൗഢമായി!സുൽത്താനുൽ ഹിന്ദ് അവാർഡ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് സമ്മാനിച്ചു.
തിരൂരങ്ങാടി : ഉത്തരേന്ത്യയിലെ മത- സാമൂഹിക-വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായ ജാമിഅ മുഈനിയ്യയുടെ ആഭിമുഖ്യത്തിൽ നടന്ന അജ്മീർ ഉറൂസ് പ്രൗഢമായി. ചെമ്മാട് ഐശ്വര്യഹാളിൽ നടന്ന പരിപാടിപൊൻമള അബ്ദുൽ ഖാദിർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. ജാമിഅ മുഈനിയ്യ നൽകുന്ന രണ്ടാമത് സുൽത്താനുൽ ഹിന്ദ് അവാർഡ് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സമ്മാനിച്ചു.. വിവിധ മേഖലകളിലെ സയ്യിദ് അലി ബാഫഖി തങ്ങളുടെസ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്.എം എൻ കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ : മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തി ഹസൻ സഖാഫി വെന്നിയൂർ അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലെെലി , സയ്യിദ് ഹബീബ് തുറാബ് സഖാഫി തലപ്പാറ, സയ്യിദ് ഫള്ൽ ജിഫ് രി കുണ്ടൂർ , അബ്ദുല്‍ വഹാബ് നഈമി കൊല്ലം, മുജീബുർറഹ്മാന്‍ നഈമി അജ്മീര്‍ ശരീഫ്, സി എച്ച് മുജീബുർ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.മൗലിദ് മജ്ലിസ് , അന്നദാനം എന്നിവയും നടന്നു
പടം :ജാമിഅ മുഈനിയ്യ നൽകുന്ന രണ്ടാമത് സുൽത്താനുൽ ഹിന്ദ് അവാർഡ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സമ്മാനിക്കുന്നു..