ജനങ്ങളുമായി സംവാദിച്ച് സി പി ഐ എം നേതാക്കൾ ഗൃഹ സന്ദർശനം നടത്തി.

0

തിരൂരങ്ങാടി: ജനങ്ങളുമായി സംവാദിച്ച് സി പി ഐ എം നേതാക്കൾ നടത്തുന്ന ഗൃഹ സന്ദർശനം തുടരുന്നു. സർക്കാറിനെക്കുറിച്ചും പാർട്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ചും ജനകീയ അഭിപ്രായങ്ങൾ തേടിയും മറുപടി നൽകിയുമാണ് ഗൃഹസന്ദർശനം നടക്കുന്നത്. പി ബി അംഗങ്ങളുൾപ്പടെയുള്ള നേതാക്കൾ ജില്ലകൾ കേന്ദ്രീകരിച്ച് ദിവസങ്ങളായി ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരും പങ്കെടുക്കുന്നു. തിരൂരങ്ങാടി ലോക്കൽ കമ്മിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗവും
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റുമായ വി പി സാനു ഗൃഹസന്ദർശനം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാമദാസ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം പി ഇസ്മായിൽ, കെ ടി ദാസൻ, ജാഫർ ആങ്ങാടൻ, ഇ പി പ്രകാശൻ , സി ചന്ദ്രൻ എന്നിവർ സാനുവിനോപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.