ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് ഗൃഹനിർമ്മാണം, തൊഴിലുപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതികൾ തയ്യാറക്കണമെന്ന് ഉൾനാടൻ മത്സ്യതൊഴിലാളി യൂണിയൻ

തിരൂരങ്ങാടി: ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് ഗൃഹനിർമ്മാണം, തൊഴിലുപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതികൾ തയ്യാറക്കണമെന്ന് ഉൾനാടൻ മത്സ്യതൊഴിലാളി യൂണിയൻ തിരൂരങ്ങാടി ഏരിയ രൂപീകരണ കൺവൻഷൻ ആവശ്യപ്പെട്ടു. ചേളാരി തയ്യിലക്കടവിൽ നടന്ന കൺവൻഷൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. മലയിൽ ബീരാൻ കോയ അധ്യക്ഷനായി. മത്സ്യതൊഴിലാളി യൂണിയൻ (സി ഐ ടി യു) ജില്ല സെക്രട്ടറി കെ എ റഹീം, ഉൾനാടൻ മത്സ്യതൊഴിലാളി യൂണിയൻ ജില്ല കൺവീനർ കെ ടി പ്രശാന്ത്, കർഷക സംഘം ജില്ല എക്സിക്യുട്ടീവംഗം മത്തായി യോഹന്നാൻ എന്നിവർ സംസാരിച്ചു.കെ മുസ്തഫ സ്വാഗതവും ആച്ചാട്ടിൽ ശിവദാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി ഗോപാലൻ (പ്രസിഡണ്ട്) കെ അയ്യപ്പൻ, എം നാരായണൻ (വൈ.പ്രസിഡണ്ട്) എം ശിവദാസൻ (സെക്രട്ടറി) സി വിബീഷ് കുമാർ, എം ടി സാജിത്ത് (ജോ.സൊക്രട്ടറി) കെ മുസ്തഫ (ട്രഷറർ).

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: ഉൾനാടൻ മത്സ്യതൊഴിലാളി യൂണിയൻ തിരൂരങ്ങാടി ഏരിയ രൂപീകരണ കൺവൻഷൻ വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു.