മോര്യാ കാപ്പ് പാടം കർഷക സംഘം നേതാക്കൾ സന്ദർശിച്ചു

0


തിരൂരങ്ങാടിയുടെ നെല്ലറ എന്നറിയപ്പെടുന്ന മോര്യാ കപ്പ് പാടത്ത് രണ്ടായിരത്തിൽപരം ഏക്കറിലാണ് കർഷകർ നെൽകൃഷി നടത്തികൊണ്ടിരിക്കുന്നത് എന്നാൽ ഇവിടെ പലപ്പോഴും കൃഷി കർഷകർക്ക് നഷ്ടമാണ് വരുത്താറുള്ളത് ഒന്നുകിൽ വെള്ളം ലഭിക്കാത്ത അവസ്ഥ മറ്റൊരു അവസരത്തിൽ വെള്ളം മൂടുന്ന അവസ്ഥയും ഉണ്ടാവാറുണ്ട് ഇതിന് പരിഹാരമായി ഏഴ് ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന കാപ്പ് മണ്ണ് വാരി ആഴം കൂട്ടണമെന്നും പൂരപ്പുഴയിൽ നിന്നും ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് ആവശ്യമായ ഷട്ടർ സ്ഥാപിക്കുകയും ചീർപ്പിങ്ങൽ ഭാഗത്ത് പമ്പ് ഹൗസ് നിർമിച്ച് തോടുകളെല്ലാം നവീകരിക്കുകയും ചെയ്താൽ രണ്ട് പൂൽ കൃഷി സുഖമായി നടത്താമെന്ന് കർഷകർ പറയുന്നു സർക്കാർ കൃഷി ഓഫീസ് വഴി മണ്ണ് പരിശോധിക്കുകയും വിത്തും വളവും സൗജന്യമായി നൽകുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് ഉണ്ടാക്കുന്ന നെല്ല് മുഴവനായും സർക്കാർഷകർക്ക് നല്ല വില നൽകി സംഭരിക്കുന്നതിനാൽ കൃഷി ലാഭകരമാണെന്നാണ് കർഷകരുടെ അടയാളപ്പെടുത്തൽ അതിനാൽ കാപ്പിൻ്റെ ആഴം കൂട്ടി തോടുകകളുടെ നവീകരണവും നടത്തണമെന്ന് കർഷകസംഘം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം
കെ നാരയണൻ്റെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.കെ അലവിക്കുട്ടി മത്തായി യോഹന്നാൻ കെ വിവേകാനന്ദൻ
കെ.പി മനോജ് അഡ്വക്കറ്റ് ഷമ
വിപി വിശ്വനാഥൻ
ഇസ്മായിൽ എം പി അജയകുമാർ അരിയല്ലൂര് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു കർഷകർക്ക് ഉണ്ടാവുന്ന കഷ്ടതകൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടുമെന്നും നേതാക്കൾ പറഞ്ഞു ഈ അടുത്ത ദിസങ്ങളിൽ കൃഷിമന്ത്രി സ്ഥലം സന്ദർഷിക്കുകയും പരിഹാരം ഉണ്ടാക്കുമെന്നും കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു

Leave A Reply

Your email address will not be published.