fbpx

സമഗ്ര കുടിവെള്ള പദ്ധതി
ചന്തപ്പടിയില്‍ ജലസംഭരണിക്ക് ടെണ്ടര്‍ ക്ഷണിച്ചു


തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ സമഗ്ര കുടിവെള്ള പദ്ധതിയില്‍ തിരൂരങ്ങാടി- ചന്തപ്പടിയില്‍ പുതിയജലസംഭരണി നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചതായി വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗം ( മലപ്പുറം) അറിയിച്ചു, ഈ മാസം ടെണ്ടര്‍ തുറക്കും. കരിപറമ്പില്‍ പുതിയ ടാങ്ക് നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. കക്കാട് നിലവിലെ ടാങ്ക് സ്ഥലത്ത് പുതിയ ജലസംഭരണി നിര്‍മാണത്തിന് സാങ്കേതികാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം ടെണ്ടര്‍ ക്ഷണിക്കും. നാല് മാസം മുമ്പാണ് നഗരസഭയിലെ വിവിധ ജലസംഭരണികള്‍ക്കും പുതിയ ലൈനുകള്‍ക്കും ഭരണാനുമതി ലഭിച്ചത്, വിവിധ പദ്ധതികളിലൂടെ
45 കോടി രൂപയുടെ പദ്ധതികളാണ് നഗരസഭയില്‍ ഒരുങ്ങുന്നത്. ദേശീയപാതയില്‍ കക്കാട് മുതല്‍ വെന്നയൂര്‍ വരെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ട്.