fbpx

തിരൂരങ്ങാടി മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരൻ ഉൽഘാടനം ചെയ്തു.

തിരൂരങ്ങാടി: ദിനം പ്രതി വർദ്ധിച്ചു വരുന്ന പാചക വാതക പെട്രോൾ വില വർദ്ധനവ് സാധാരണക്കാരോടുള്ള കേന്ദ്ര സർക്കാറിൻ്റെ വെല്ലു വിളിയാണെന്നും നിർത്തലാക്കിയ ഗ്യാസ് സബ്സിഡി തിരിച്ചു കൊണ്ടുവരണമെന്നും ജോയിൻ്റ് കൗൺസിൽ തിരൂരങ്ങാടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഗംഗാധരൻ ഉൽഘാടനം ചെയ്തു.കെ സി സുരേഷ് ബാബു, കവിതാ സദൻ, രാധാകൃഷ്ണൻ എൻ പി എന്നിവർ സംസാരിച്ചു.
പ്രസിഡൻ്റ് മനോജ് കുമാർ ടി,
സെക്രട്ടറി എൻ പി രാധാകൃഷ്ണൻ ,
ട്രഷറർ എസ് ആർ ഷെജിൻ എന്നിവരെ തെരഞ്ഞെടുത്തു.