എം .ഡി.എഫ്.തിരൂരങ്ങാടി ചാപ്റ്റർ ആദരിക്കലും യാത്രയയപ്പും നടത്തി.
തിരൂരങ്ങാടി: ചെന്നൈ എസ്.ആർ.എം.ഇൻസ്റ്റിട്ടൂട്ട് ഓഫ് സയൻസിൽ നിന്നും എം.എച്ച്.എ.ഫസ്റ്റ് ക്ലാസോടെ പാസായ തിരൂരങ്ങാടി പീച്ചിമണ്ണിൽ ജിയാദ് ജലീലിനെ മലബാർ ഡവലപ്മെന്റ് ഫോറം (എം.ഡി.എഫ് )തിരൂരങ്ങാടി ചാപ്റ്റർ കമ്മിറ്റി ആദരിക്കുകയും ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ മൽസരത്തിന് സാക്ഷ്യം വഹിക്കാൻ പോവുന്ന ചാപ്റ്റർ ഭാരവാഹികളായ സി.ടി.അബ്ദുൽ നാസർ,കടവത്ത് സൈതലവി എന്നിവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു.കെ.പി.എ.മജീദ് എം.എൽ.എ.മെമന്റോയും ആധാർ ഗോൾഡിന്റെ ഉപഹാരവും നൽകി.
തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി മുഖ്യാതിഥിയായി.എം.ഡി.എഫ്.ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു.
MDF സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ,ചാപ്റ്റർ ഭാരവാഹികളായ പി.എം.എ.ജലീൽ,സമദ് കാരാടൻ,മൂഴിക്കൽ അബ്ദുൽ കരീം ഹാജി,എം.സുജിനി,പി.കെ.അബ്ദുൽ അസീസ്,അഷ്റഫ് മനരിക്കൽ,മച്ചിങ്ങൽ സലാം ഹാജി,എം.പ്രസാദ്,ശബാന ചെമ്മാട് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ചെന്നൈ എസ്.ആർ.എം.ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസിൽ നിന്നും എം.എച്ച്.എ.ഫസ്റ്റ്ക്ലാസോടെ പാസായ പീച്ചിമണ്ണിൽ ജിയാദ് ജലീലിനെ എം.ഡി.എഎഫ്.ആദരിക്കലിൽ കെ.പി.എ.മജീദ് എം.എൽ.എ.മെമന്റോ നൽകുന്നു.