ബദല്‍ വിദ്യാലയം അടച്ചുപൂട്ടാനുള്ള നിര്‍ദ്ധേശം മുസ്ലിം യൂത്ത്‌ലീഗ് പരാതിയില്‍ ബലാവകാശ കമ്മീഷന്‍ സര്‍ക്കാറിന് നോട്ടീസയച്ചു

തിരൂരങ്ങാടി: നന്നമ്പ്ര കാളംതിരുത്തിയിലെ ബദല്‍ വിദ്യാലയം അടച്ചു പൂട്ടാനുള്ള ഉത്തരവിനെതിരെ ബാലവകാശ കമ്മീഷന്‍ സര്‍ക്കാറിന് നോട്ടീസയച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് 2022 ജൂണ്‍-6 ന് സമര്‍പ്പിച്ച പരാതിയിലാണ് ബാലവകാശ കമ്മീഷന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്കും നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസയച്ചത്. ഈ വിവരം ബാലവകാശ കമ്മീഷന്‍ അംഗം സിസിലി ജോര്‍ജ്ജ് ഇന്നലെ റസാഖിനെ ഫോണിലൂടെ അറിയിച്ചു. നിരവധി ചെറിയ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന വിധത്തില്‍ ഉത്തരവിന് കാരണം ബോധിപ്പിക്കണമെന്ന് കാണിച്ചാണ് സര്‍ക്കാറിന് നോട്ടീസ്. ബദല്‍ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ത വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറിക്കുള്ള നോട്ടീസ്. 2022-ല്‍ ഏകാംഗ വിദ്യാലയം അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് അന്ന് യൂത്ത്‌ലീഗ് പരാതി നല്‍കിയത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നന്നമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാളം തിരുത്തി പ്രദേശത്ത് 200-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് ഗതാകത സൗകര്യമുള്‍പ്പെടെ കുറവാണ്. ഇവിടത്തെ ഏക വിദ്യഭ്യാസ സൗകര്യമെന്നത് ബദല്‍ വിദ്യാലയമായിരുന്നു. ഈ ബദല്‍ വിദ്യാലയം ഈ അധ്യായന വര്‍ഷം മുതല്‍ പൂട്ടിയതോടെ ഈ പ്രദേശത്തെ അഞ്ച് മുതല്‍ പത്ത് വയസ്സ് വരെയുള്ള 117 കുട്ടികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്.അടുത്തുള്ള മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലെത്തണമെങ്കില്‍ ഈ കുട്ടികള്‍ അഞ്ച് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ സഞ്ചരിക്കണം. വാഹന സൗകര്യം വേണ്ടത്ര ഇല്ലാത്ത ഇവിടത്തെ കുട്ടികളുടെ പഠനം ഇപ്പോള്‍ മുടങ്ങിയ നിലയിലാണ്. സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന ഇവിടത്തെ കുടുംബങ്ങളിലെ മക്കള്‍ക്കുള്ള നിര്‍ബന്ധിത വിദ്യഭ്യാസം ഇപ്പോള്‍ നിഷേധിക്കപ്പെട്ട നിലയിലാണ്.പ്രദേശത്തെ ബദല്‍ വിദ്യാലയം 2014-ല്‍ എല്‍.പി സ്‌കൂളാക്കി ഉയര്‍ത്തിയിരുന്നെങ്കിലും കെട്ടിടവും സ്ഥലുമില്ലാത്തതിനാല്‍ അത് നടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്‌കൂളിനായി സ്വന്തമായി കെട്ടിടവും 1.10 ഏക്കര്‍ ഭൂമിയുമുണ്ട്. ഒന്ന് മുതല്‍ പതിനാല് വയസ്സ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത വിദ്യഭ്യാസമെന്നത് അവരുടെ അവകാശമാണ്. അതാണ് മുടങ്ങി കിടക്കുന്നത്. ബാലാവകാശ നിയമ പരിധിയില്‍ വരുന്ന ഈ കാര്യത്തില്‍ ഇടപെട്ട് ഇവിടെ സ്‌കൂള്‍ പുനര്‍സ്ഥാപിക്കുന്നതിന് വേണ്ട നടപടിയുണ്ടാകണമെന്നാണ് റസാഖ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രദേശത്തെ മെമ്പര്‍ നടുത്തൊടി മുസ്തഫ കോടതിയെ സമീപിച്ചു സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്താണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ബാലവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ഈ സ്ഥാപനം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍. സ്ഥാപനം നിലനിര്‍ത്തി അവിടത്തെ കുട്ടികളുടെ വിദ്യഭ്യാസം ഉറപ്പ് വരുത്തുന്നതിന് ഏതറ്റംവരെയും പോകുമെന്ന് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇