മാലിന്യനിർമാർജനത്തിനു വേണ്ടി പദ്ധതികൾ ഏറെയുണ്ടെങ്കിലും കൊടിഞ്ഞി ഫാറൂഖ് നഗർ അങ്ങാടി നിത്യവും ശുചീകരണം നടത്താൻ ഓട്ടോ ഡ്രൈവറായ കെ പി മോഹനൻ തന്നെ വേണം

തിരൂരങ്ങാടി മാലിന്യനിർമാർജനത്തിനു വേണ്ടി പദ്ധതികൾ ഏറെയുണ്ടെങ്കിലും കൊടിഞ്ഞി ഫാറൂഖ് നഗർ അങ്ങാടി നിത്യവും ശുചീകരണം നടത്താൻ ഓട്ടോ ഡ്രൈവറായ കെ പി മോഹനൻ തന്നെ വേണം. കൊറോണക്കാലത്ത് വൃത്തിഹീനമായ അങ്ങാടിയുടെ അവസ്ഥകണ്ടാണ് ഓട്ടോറിക്ഷ ഡ്രൈവറായ മോഹനൻ ശുചീകരണത്തിനായി സ്വയം സന്നദ്ധനായി രംഗത്ത് വന്നത് വർഷങ്ങളായി തുടരുന്ന ശുചീകരണ പ്രവർത്തനങ്ങൾ മാതൃകയാവുകയാണ് എന്നും രാവിലെ ആറരയോടെ അങ്ങാടിയിൽ എത്തി കടകൾക്ക് മുമ്പിലും റോഡിലും ഉള്ള പൊടിയുൾപ്പെടെ ചപ്പുചവറുകൾ എല്ലാം അടിച്ചു വാരി വൃത്തിയാക്കിയ ശേഷമാണ് തൻറെ ഉപജീവനമായ ഓട്ടോറിക്ഷ ഓടിച്ച് മോഹനൻ കുടുംബം പോറ്റുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളും ഖരമാലിന്യങ്ങളും നിക്ഷേപിക്കാൻ പഞ്ചായത്ത് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും അങ്ങാടി ക്ലീൻ ആക്കാൻ മറ്റു സംവിധാനങ്ങൾ ഒന്നും ഇല്ലാത്ത സന്ദർഭത്തിലാണ് ഒരു ലാഭേച്ഛയും കൂടാതെ മോഹനന്റെ ശുചീകരണം തുടരുന്നത് ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല ശുചീകരണം നടത്തുന്നത് എന്നും ഇത് തുടരാൻ തന്നെയാണ് തീരുമാനം എന്നും മോഹനൻ പറഞ്ഞു നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ ശുചീകരണ ജീവിതചര്യയാക്കിയ മോഹനനെ ആദരിച്ചു മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കൊടിഞ്ഞി നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇