ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തിൽ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി.
തിരൂരങ്ങാടി.ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തിൽ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി.തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി വികസന കാര്യ ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയർമാൻ സിപി ഇസ്മായിൽ അധ്യക്ഷനായിരുന്നു.മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കർമ്മ സേനയുടെ വാതിൽ പടി സേവനം 100 ശതമാനത്തിൽ എത്തിച്ച് ഒക്ടോബറിൽ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.അതിന്നായി ഡിവിഷൻ തല ശുചിത്വ സമിതി യോഗങ്ങൾ ചേരാനും ഡിവിഷൻ തല മാലിന്യ സർവ്വേ നടത്താനും 50 വീടുകൾ കേന്ദ്രീകരിച്ച് ക്‌ളസ്റ്റർ രൂപീകരിച്ച് 100ൽ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കൺവെൻഷനുകൾ ചേർന്ന് എല്ലാ വിഭാഗം പ്രവർത്തകരുടെയും പങ്കാളിത്വത്തോടെ പ്രവർത്തനത്തെ ഏകോപിപ്പിക്കാനും തീരുമാനിച്ചു.തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്മാട് പട്ടണം ചുറ്റിയുള്ള സ്വച്ചതാ റാലിയും ക്ളീൻ ഡ്രൈവ് എന്ന പേരിൽ മാരത്തോൺ ശുചീകരണവും നടത്താൻ തീരുമാനിച്ചു യോഗത്തിൽ ക്ഷേമകാര്യ ചെയർപേഴ്സൺ സോന രതിഷ് പൊതുമരാത്ത് സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൺ സി പി സുഹറാബി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ലത്തി ഫ് ,കിഷോർകുമാർ സുബാഷ് ബാബു നഗരസഭ സെക്രട്ടറി ഇൻ ചാർജ് അബ്ദുൾ നാസിം ആർ ഐ. പ്രസാദ് എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി നഗരസഭ ക്ലീൻ സിറ്റി മാനേജർ സി കെ അബ്ദുൾ നാസർ വിഷയാവതരണംനടത്തി.ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ,ഹരിത കർമ്മ സേന അംഗങ്ങൾ,അംഗൻ വാടി വർക്കേഴ്സ്,ആരോഗ്യ പ്രവർത്തകർ, ഉൾപ്പെടെ ഇരുന്നൂറോളം പേർ പരിപാടിയിൽ സംബന്ധിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇