മമ്പുറം പാലം , ചെമ്മാട് ടൗൺ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി

തിരൂരങ്ങാടി : തിരുരങ്ങാടി നഗരസഭ പരിധിയിലെ മമ്പുറം മേൽപ്പാലം, ചെമ്മാട് ടൗൺ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും, അവ പ്രവർത്തിപ്പിക്കുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നുള്ള നിസ്സംഗക്കെതിരെ തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തി. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു പൊതു ജനങ്ങൾക്ക്‌ വഴി വെളിച്ചം സ്ഥാപിച്ചു നൽകുക, അവ പരിപാലിക്കുക എന്നീ ഉത്തരവാദിത്വങ്ങൾ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ഉള്ളതെങ്കിലും, ഇവിടെ പരസ്പരം പഴിചാരി അധികൃതർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. അക്ബർ കൊടിഞ്ഞി , ഫൈസൽ ചെമ്മാട് ,പി. ലത്തീഫ് , സെയ്തലവി, സാദിഖ് തെയ്യാല എന്നിവർ ജാഥക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇