മമ്പുറം പാലത്തിലെ യും ചെമ്മാട്ടങ്ങാടിയിലെയും തെരുവിളക്കുകൾ കണ്ണടച്ചിട്ടും നടപടിയില്ല
തിരൂരങ്ങാടി : തിരൂരങ്ങാടി മമ്പുറം പാലം ചെമ്മാട് ടൗൺ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് ദുരിത പൂർണ്ണം ആകുന്നതിനിടെ വിളക്കുകൾ നന്നാക്കിനെ ചൊല്ലി വാക്ക് പോരു മുറുകുന്നു ചെമ്മാട് അങ്ങാടിയിലും മമ്പുറം പാലത്തിലും പരസ്യ ബോർഡുകളോടൊപ്പം സ്ഥാപിച്ച തെരുവ് വിളക്കുകൾ പരസ്യ കമ്പനി തന്നെ നന്നാക്കണമെന്ന് വാദവുമായി നഗരസഭ മുന്നോട്ടു വന്നതോടെ ആര് നന്നാക്കുമെന്ന് ആശങ്കയിലാണ് പൊതുജനങ്ങൾ ഈ വിഷയത്തിൽ കെഎസ്ഇബിയെ സമീപിച്ചപ്പോൾ അധികൃതർ പരസ്യ കമ്പനിയായ മാജിക് ക്രിയേഷൻ എന്ന കമ്പനിയെ പഴി ചാരി ഒഴിഞ്ഞു മാറിയതായി പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് ആരോപിച്ചു പരസ്യ കമ്പനി കെഎസ്ഇബിയെയും പൈചാരുകയാണ് കെഎസ്ഇബിയെ പ്രതി ചാർത്തി 12 ലക്ഷത്തോളം അധികമായി ചോദിച്ചതിനാൽ പരസ്യ കമ്പനിക്ക് അടക്കാൻ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരസ്യ കമ്പനിയും പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു നഗരസഭയോടും പരസ്യ കമ്പനിയും കെഎസ്ഇബിയും പരസ്പരം പഴി ചാരീ ഒഴിഞ്ഞു മാറുകയാണ് സ്ട്രീറ്റ് ലൈറ്റിനായി നഗരസഭയ്ക്ക് അനുവദിക്കുന്ന കുറഞ്ഞ താരീഫിലുള്ള വൈദ്യുതി പരസ്യ ബോർഡുകൾ ഉപയോഗിക്കുന്നത് കെഎസ്ഇബി ഓഡിറ്റ് വിഭാഗം കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം മമ്പുറം പാലത്തിലെയും ചെമ്മാട് ടൗണിലെയും തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് മഖാമിൽ എത്തുന്ന വിശ്വാസികൾക്കടക്കം പ്രയാസം നേരിടുന്നുണ്ട് തിരൂരങ്ങാടിയിൽ നിന്നുള്ള യാത്രക്കാർ പെട്ടെന്ന് ദേശീയപാതയിൽ എത്താൻ ഉപയോഗിക്കുന്ന റോഡ് കൂടിയാണ് മമ്പുറം പുതിയ പാലം ചെമ്മാട് ടൗണിൽ കടകൾ അടക്കുന്നതോടെ മുഴുവനും ഇരുട്ടിൽ ആവുകയാണ് തെരുവ് നായകളുടെ ശല്യം വേറെയും സ്ട്രീറ്റ് ലൈറ്റ് കൾ സ്ഥാപിച്ചു പൊതു ജനങ്ങൾക്ക് വഴി വിളക്കുകൾ സ്ഥാപിച്ചു നൽകുക പരിപാലിക്കുക എന്ന ഉത്തരവാദിത്തം സർക്കാർ ഉത്തരവുകൾ പ്രകാരം അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അം ആദ്മി ഭാരവാഹികളായ വി എം ഹംസക്കോയ, പി ഒ ഷമീം ഹംസ , ഫൈസൽ ചെമ്മാട് എന്നിവർ അറിയിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇