ജൈവ വളങ്ങളുടെ സബ്‌സിഡിയുടെ അപാകത പരിഹരിക്കണം

.തിരൂരങ്ങാടി:കർഷകർക്ക് പ്രയാസമാകുന്ന വിധം ജൈവ വളങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ സബ്‌സിഡിയുടെ അപാകത പരിഹരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം സ്വതന്ത്ര കർഷക സംഘം ജനറൽ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ ജൈവ വളങ്ങൾ വാങ്ങിയാൽ വെള്ള കടലാസിൽ നിരക്ക് എഴുതി വൗച്ചർ കൊടുത്താൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും ജൈവ വളത്തിന്റെ സബ്‌സീഡി കർഷകന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജൈവ വളങ്ങൾ വാങ്ങുമ്പോൾ GST ബില്ല് നിർബന്ധമാക്കിയിരിക്കുകയാണ്. ഇത് ജൈവ വളം വിൽക്കുന്നകർഷകനു ജൈവ വളം വാങ്ങുന്ന കർഷകനും വലിയ പ്രയാസമാണ്. ഇതിന് പരിഹാരമായി പഴയ രീതി നിലനിർത്തി വൗച്ചറിൽ ഒപ്പിട്ട് വാങ്ങി അംഗീകാരം നൽകി സബ്‌സിഡി കർഷകന് നൽകാൻ സർക്കാർ തെയ്യാറാവണമെന്നാണ് പ്രമേയത്തിലൂടെ സ്വതന്ത്ര കർഷക സംഘം തിരൂരങ്ങാടി മണ്ഡലം കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. കൗൺസിൽ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സി അബൂബക്കർ ഹാജി അധ്യക്ഷനായി. കെ കുഞ്ഞിമരക്കാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ.ആരിഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.ടി അബ്ദുൽനാസർ, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻഡ് വി .ടി സുബൈർ തങ്ങൾ സംസാരിച്ചു.ഭാരവാഹികൾ: അബ്ദുസ്സമദ് മാസ്റ്റർ മൂഴിക്കൽ(പ്രസിഡന്റ്),ചെറ്റാലി റസാഖ് ഹാജി, പി.സി ഇബ്രാഹിം, എം.പി മുഹമ്മദ് ഹസ്സൻ, എ ആലിബാപ്പു(വൈസ് പ്രസിഡന്റുമാർ), മറ്റത്ത് അബ്ദുൽറഷീദ്(ജനറൽ സെക്രട്ടറി), കെ.പി അൻവർ, നാസർ അക്കര, ജമാലുദ്ധീൻ കുളങ്ങര(ജോ.സെക്രട്ടറിമാർ).അബൂബക്കർ ഹാജി മാളിയേക്കൽ(ട്രഷറർ)

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

,പടം: തിരൂരങ്ങാടി മണ്ഡലം സ്വതന്ത്ര കർഷക സംഘം ജനറൽ കൗൺസിൽ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.