കുണ്ടൂർ ഉസ്താദ് ഉറൂസ് :സ്വാഗത സംഘം ഓഫീസ് തുറന്നു . 

തിരൂരങ്ങാടി: ആശിഖുർറസൂൽ കുണ്ടൂർ ഉസ്താദ് പതിനെട്ടാം ഉറൂസ് സ്വാഗത സംഘം ഓഫീസ് തുറന്നു.അടുത്ത മാസം 14 മുതൽ 17 വരെ നടക്കുന്ന ഉറൂസിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്  വിപുലമായ സംവിധാനത്തോടെയാണ് സ്വാഗത സംഘം ഓഫീസ് തുറന്നത്.     സ്വാഗത സംഘം ഓഫീസ് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻറ് സയ്യിദ് ജലാലുദ്ദീൻ ജീലാനി ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന സംഗമം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു.അലി ബാഖവി ആറ്റുപുറം, എം  മുഹമ്മദ് സാദിഖ് വെള്ളിമുക്ക് , സംസാരിച്ചു. കുഞ്ഞിമോൻ അഹ്സനി,എൻ പി ഹാജി ബാവ ഹാജി, ലത്തീഫ് ഹാജി കുണ്ടൂർ,ഹമ്മാദ് അബ്ദുല്ല സഖാഫി, എൻ എം സൈനുദ്ദീൻ സഖാഫി,യഅഖൂബ് അഹ്സനി, ഇസ്മാഈൽ മദനി, സി ആർപി കുഞ്ഞി മുഹമ്മദ് ഹാജി സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇