താമിര്‍ ജിഫ്രിയുടെ കൊലപാതകം ഇപ്പോള്‍ നടക്കുന്ന അന്വേഷിക്കണം തൃപ്തികരമല്ല: കെ.പി.എ മജീദ് വിഷയം നിയമ സഭയില്‍ ഉന്നയിക്കും
താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തിലെ ദുരൂഹതകള്‍ അകറ്റാന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. ചെമ്മാട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം. പ്രതിസ്ഥാനത്ത് എസ്.പി ഉള്‍പ്പെടെയുള്ളവരാണെന്നതിനാല്‍ പൊലീസ് സേനത്ത് പുറത്തുള്ളവരുടെ അന്വേഷണമാണ് വേണ്ടത്. ജൂഡീഷ്യല്‍ അന്വേഷണമോ, സി.ബി.ഐ അന്വേഷണമോ നടത്താന്‍ തെയ്യാറാകണം. താമിര്‍ ജിഫ്രിയുടെ മരണവും എഫ്.ഐ.ആറും നാട്ടുകാരുടെ പ്രതികരണവുമെല്ലാം തെളിയിക്കുന്നത് വിഷയത്തില്‍ പൊലീസ് ഒളിച്ചു കളിക്കുന്നുണ്ടെന്നാണ്. തിങ്കളാഴ്ച്ച വൈകീട്ട് നാല് മുതല്‍ താമിര്‍ ജിഫ്രി ചേളാരിയിലെ റൂമില്‍ പൊലീസ് കസ്റ്റഡിയിലാണ്. ആ റൂമില്‍ നിന്നും വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ച 12 പേര്‍ക്കൊപ്പമാണ് രാത്രി ഒന്‍പത് മണിയോടെ മൂന്ന് കാറുകളിലാക്കി പുറത്തേക്ക് കൊണ്ട് പോകുന്നത്. ഈ സ്ഥലം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന് പരിധിയിലാണ്. എന്നാല്‍ ആ സ്റ്റേഷനില്‍ നല്‍കാതെ പരപ്പനങ്ങാടി, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുകള്‍ കടന്ന് താനൂര്‍ ശോഭ പറമ്പിനടുത്തുള്ള പൊലീസ് ക്വോട്ടേഴ്‌സിലേക്കാണ് ഇവരെ കൊണ്ട് പോയത്. ഇവിടെ ഒരു ഇടി മുറി തന്നെയുണ്ടെന്നാണ് പറയപ്പെടുന്നത്. അവിടെ നിന്നാണ് താമിറിനെയും കൂടെ പിടികൂടിയവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഏറെ മര്‍ദ്ദനമേറ്റ താമിര്‍ തളര്‍ന്നു കിടന്നപ്പോള്‍ അഭിനയമാണെന്നും കിട്ടാതെ കിട്ടിയതിന്റെ കുഴപ്പമാണെന്ന് പറഞ്ഞു പൊലീസ് വീണ്ടും മര്‍ദ്ദിച്ചതായി താമിറിനൊപ്പം പിടികൂടി വിട്ടയച്ച ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ദൃസാക്ഷികള്‍ പറയുന്നുണ്ട്. തളര്‍ന്ന് കിടന്ന താമിറിനെ പിടിച്ച് വാഹനത്തില്‍ കയറ്റി കൊണ്ട് പോകുകയാണുണ്ടായതെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയിലുണ്ട്. ചേളാരിയില്‍ നിന്നും പിടിച്ചയാളെ താനൂര്‍ റെയില്‍ റയില്‍വേ മേല്‍പ്പാളത്തിനടിയില്‍ കൊണ്ട് വരേണ്ട സാഹചര്യം പൊലീസ് വ്യക്തമാക്കണം. തിങ്കളാഴ്ച്ച നാല് മണി മുതല്‍ എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡായ ഡാന്‍സാഫിന്റെ കസ്റ്റഡിയിലുള്ള താമിര്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4.25-നാണ് മരിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ആ എഫ്.ഐ.ആറില്‍ തന്നെ അമിതമായി എം.ഡി.എം.എ ഉപയോഗിച്ചാണ് മരിച്ചതെന്നും പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിന് മുമ്പ് തന്നെ പൊലീസ് എങ്ങനെയാണ് മരണ കാരണം പറയുക. മാത്രവുമല്ല 4.25-ന് മരിച്ച ആളെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 7.03-ന് ആണ്. ജിഫ്രിയുടെ മരണത്തില്‍ നിന്നും പൊലീസിന് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളുമൊരുക്കിയ ശേഷമാണ് എഫ്..ഐ.ആര്‍ തെയ്യാറാക്കിയത്. പൊലീസ് മുഖം രക്ഷപ്പെടുത്തുന്നതിന് സസ്‌പെന്റ് ചെയ്ത എട്ട് ഓഫീസര്‍മാരില്‍ നാല് പേര് എഫ്.ഐ.ആറില്‍ പറയുന്നവരാണ്. ബാക്കി നാല് പേര് ഏത് സ്റ്റേഷനിലെ അംഗങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കണം. അതോടപ്പം എഫ്.ഐ.ആറില്‍ പറയുന്ന ബാക്കി പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്നും വ്യക്തമാക്കണം. ഡാന്‍സാഫ് ടീം എന്നത് ലഹരിക്കെതിരെ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ്. ഒരോ ഡിവിഷനിലും അവരെ നിയന്ത്രിക്കുന്നത് അതത് ഡി.വൈ.എസ്.പിമാരാണ്. ഇവരുടെ നിര്‍ദ്ധേശ പ്രകാരം മാത്രം പ്രവര്‍ത്തിക്കാറുള്ള ഡാന്‍സഫ് ടീമാണ് ഇതിലെ കുറ്റക്കാര്‍. ആയതിനാല്‍ എസ്.പിയും ഡി.വൈ.എഫ്.പിയും അന്വേഷണ പരിധിയില്‍ വരണം. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പൊലീസിനെ രക്ഷിക്കാനാണ്. എസ്.പിക്കെതിരെയുള്ള ആരോപണത്തില്‍ അദ്ധേഹത്തിന് താഴെയുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് വിരോധാഭാസമാണ്. ഇത് അംഗീകരിക്കാനാകില്ല. വിഷയത്തില്‍ കൃത്യവും വ്യക്തവുമായ അന്വേഷണം വേണം. എന്നാല്‍ മുസ്ലിംലീഗ് പ്രസ്ഥാനം ലഹരിയെ ഒരിക്കലും അനുകൂലിക്കുന്നില്ല. ലഹരി കടത്തുകാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും സിക്ഷ നല്‍കണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ലഹരിയുടെ പേരിലുള്ള പൊലീസ് അതിക്രമത്തെ അനുവദിക്കാന്‍ കഴിയില്ല. അത്തരം അനീതിക്കെതിരെ മുസ്്‌ലിംലീഗ് ശക്തമായി തന്നെ പോരാടും. വിഷയത്തില്‍ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ട് വരണമെന്നും നിയമ സംഭയില്‍ വിഷയം ആവതരിപ്പിക്കുമെന്നും മജീദ് പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇