ബ്രാഞ്ച് സമ്മേളനവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി,

തിരൂരങ്ങാടി: സാധരണക്കാരനെ ദുരിതത്തിലാക്കുന്ന നിത്യോ ഉപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കുറക്കാനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാണമെന്ന് തിരുരങ്ങാടി ചന്തപ്പടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ഓണം അടുത്ത് എത്തി നിൽക്കെ ഉപ്പ് തൊട്ട് കർപ്പുരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് സാധരണകാരയവർക്കും പാവപ്പെട്ട കുലി തൊഴിലാളികൾവരെയുള്ള വർക്കു് താങ്ങാനാവുന്നതിൽ അപ്പുറമാണെന്നും യോഗം വിലയിരുത്തി. എത്രയും വേഗത്തിൽ വിലകുറക്കാനുള്ള നടപടികൾ ബദ്ധപ്പെട്ടവരിൽ നിന്നു ഉണ്ടാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബ്രാഞ്ച് സമ്മേളനം സി.എം.പി തിരൂരങ്ങാടി ഏരിയ സെക്രട്ടറി എം, ബി.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.സി, എം പി തിരൂരങ്ങാടി മുൻസിപ്പൽ സെക്രട്ടറി അഷറഫ് തച്ചറ പടിക്കൽ അധ്യക്ഷത വഹിച്ചു.കെ, എസ് വൈ, എഫ്, ജില്ലാ കമ്മറ്റി അംഗം സമദ് സി.പി, സുബൈദ ഏ, വി സുബ്രമണ്യൻ പട്ടാളത്തിൽ മജിദ് മാളിയേക്കൽ, കെ, ടി അഷറഫ് ,അയ്യപ്പൻ പട്ടാളത്തിൽ,സെക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് നടത്തിയ പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണവും നടത്തി, പുതിയ കമ്മറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇