ഇതര സംസ്ഥാനക്കാരെ നീരിക്ഷീക്കണം പരാതി നൽകി. പിഡിപി
ആലുവയിൽ നടന്ന കൊടും ക്രൂരതയുടെ പക്ഷത്തലത്തിൽ തിരൂരങ്ങാടി നഗരസഭയിലെ ഇതര സംസ്ഥാന തൊഴിലാളികളെ ശക്തമായി നിരീക്ഷിക്കാൻ പ്രാദേശിക ഭരണകുടം തയ്യാർ ആവണമെന്ന് പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഇവർ മദ്യ ലഹരിയിൽ പരസ്പ്പരം തമ്മിലടിക്കുന്ന കാഴ്ചകൾ നിരന്തരം പതിവായിരിക്കെ മറ്റൊരു ദുരന്തം സംഭവിക്കാതിരിക്കാൻ പോലീസും ഭരണകുടവും ജാഗ്രത പാലിക്കുകയും രേഖകളില്ലാതെ താമസിക്കുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും തിരിച്ചയക്കുകയും കരാറുകാർക്കും ഇവർക്ക് താമസം നൽകുന്ന ബിൽഡിങ് ഉടമകൾക്കും പ്രത്യേക നിർദ്ദേശവും നൽകി.ഇവരുടെ ക്യാമ്പുകളിൽ നിരന്തര പരിശോധന നടത്തി അന്യ സംസ്ഥാന തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് തഹസിൽദാർ. തിരുരങ്ങാടി പോലിസ്. നഗരസഭ സെക്രട്ടറി എന്നിവർക്ക് പിഡിപി മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടി, സെക്രട്ടറി നാസർ പതിനാറുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഭാരവാഹികൾ നിവേദനം നൽകി….
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇