തിരൂരങ്ങാടിയില്‍ 30 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ റീടെണ്ടര്‍ ചെയ്തു

തിരൂരങ്ങാടി നഗരസഭയിലെ 30 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ വീണ്ടും ടെണ്ടര്‍ ചെയ്തതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. അമൃത് പദ്ധതിയില്‍ 15 കോടി രൂപയുടെയും സ്റ്റേറ്റ് പ്ലാനുകളില്‍ ഉള്‍പ്പെടുത്തിയ നാല് പദ്ധതികള്‍ക്കായി അനുമതി ലഭിച്ച 14 കോടിയുടെ പ്രവൃത്തികളുമാണ് റീടെണ്ടര്‍ ചെയ്തത്. ഈ പ്രവൃത്തികള്‍ ആദ്യഘട്ടത്തില്‍ ടെണ്ടര്‍ ചെയ്തപ്പോള്‍ ആരും ടെണ്ടറില്‍ പങ്കെടുക്കാത്തതും അമൃത് പദ്ധതിയില്‍ പങ്കെടുത്തവര്‍ എസ്റ്റിമേറ്റിനേക്കാളും കൂടുതല്‍ തുക ആവശ്യപ്പെട്ട സാഹചര്യവും ഉണ്ടായിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് കെ.പി.എ മജീദ് എം.എല്‍.എയും തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇഖ്ബാല്‍ കല്ലുങ്ങലും ഇ.പി ബാവയും വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ തീരുമാനപ്രകാരമാണ് അടിയന്തരമായി റീടെണ്ടര്‍ ചെയ്തത്. റീടെണ്ടറില്‍ ബന്ധപ്പെട്ട കരാറുകാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കെ.പി.എ മജീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ഉന്നതതല യോഗം ചേര്‍ന്നു.അമൃത് പദ്ധതിയില്‍ 15,55 കോടി രൂപയും സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും 14 കോടി രൂപ അര്‍ബന്‍ ഹെഡ്ഡിലായതിനാല്‍ മുഴുവന്‍ തുകയും നീക്കിയിരിപ്പുള്ളതായും പണം ബില്‍ നല്‍കുന്ന മുറക്ക് തന്നെ കാലതാമസമില്ലാതെ കരാറുകാര്‍ക്ക് നല്‍കാന്‍ കഴിയുമെന്നും കരാറുകാര്‍ക്ക് ആശങ്ക വേണ്ടെന്നും ചീഫ് എഞ്ചിനീയര്‍ സുന്ദീപ് യോഗത്തെ അറിയിച്ചു.കല്ലക്കയം പദ്ധതികമ്മീഷന്‍, ചന്തപ്പടി, കരി പറമ്പ് ടാങ്കുകള്‍, പമ്പിംഗ് മെയിന്‍, വിതരണ ലൈനുക്ള്‍ ഉള്‍പ്പെടെയുള്ളതാണ് പദ്ധതികള്‍, കെ. പി. എ മജീദ് എം. എല്‍. എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ സുദീപ് കെ, തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങള്‍, പി എച്ച് സര്‍ക്കിള്‍ സൂപ്രണ്ട് എന്‍ജിനീയര്‍ എ ആര്‍, ഷീജ വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം എസ്, അന്‍സാര്‍ വാട്ടര്‍ അതോറിറ്റി പി എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി എന്‍, ജയകൃഷ്ണന്‍ വാട്ടര്‍ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി കെ, റഷീദലി വാട്ടര്‍ അതോറിറ്റി പരപ്പനങ്ങാടി മേഖല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അജ്മല്‍ കാളാട്, വാട്ടര്‍ അതോറിറ്റി തിരൂരങ്ങാടി അസിസ്റ്റന്റ് എന്‍ജിനീയര്‍ എം കെ, അബ്ദുല്‍ നാസര്‍ ടി. കെ നാസര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ രാജീവ് എം, രാജേഷ് വി എം സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോതിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന ഉന്നതലല യോഗം