അഡ്മിനിസ്ട്രേറ്റീവ് തല ഉദ്യോഗങ്ങളിലെ സാധ്യതകൾ നേടിയെടുക്കണം:കെ.പി.എ മജീദ്.

തിരൂരങ്ങാടി: മുസ്ലിം സർവ്വീസ് സൊസൈറ്റി യൂത്ത് വിംഗും തിരൂരങ്ങാടി യതീംഖാന മാനേജ്മെന്റ്,പൂർവ്വ വിദ്യാർത്ഥി സംഘടനയും സംയുകതമായി ആരംഭിക്കുന്ന കെ.എ എസ്, പി.എസ് സി പരിശീലനത്തിന്റെ ഉദ്ഘാടനം കെ.പി.എ.മജീദ് എം.എൽ എ നിർവ്വഹിച്ചു. സർക്കാർ സർവ്വീസുകളിൽ എത്തിച്ചേരാൻ കഴിയാത്ത പിന്നോക്ക വിഭാഗങ്ങൾക്ക് താങ്ങായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സേവന സംഘടകൾ രംഗത്ത് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നിർദ്ദനരായ വിദ്യാർത്ഥികൾക്കും യതീംഖാനയിലെ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്കുമാണ് മുൻഗണ നൽകാൻ സംഘടനകൾ ആഗ്രഹിക്കുന്നത്. സൗജന്യ പി.എസ്.സി, കെ.എ.എസ് മോട്ടിവേഷൻ സെഷൻ പ്രശസ്ത ട്രെയിനർ മൻസൂറലി കാപ്പുങ്ങൽ നയിച്ചു, 200ൽപരം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ഷംസീർ കൈതേരി അധ്യഷത വഹിച്ചു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറി എം.കെ ബാവ, നിയാസ് പുളിക്കലകത്ത് , പാതാരി മുഹമ്മദ് മസ്റ്റർ, ഡോ.ഹസ്സൻ ബാബു, എൽ. കുഞ്ഞഹമ്മദ്, ഒ. ഷൗക്കത്തലി, ഇസ്ഹാഖ് വെന്നിയൂർ, ഡോ. ജസീൽ,പി.വി. ഹുസൈൻ, മുനീർ താനാളൂർ, കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജി. വി.സി. കാസിം, സാദിഖ് വട്ടപറമ്പ് എന്നിവർ പ്രസംഗിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇