പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
.തിരൂരങ്ങാടി: നാളികേരത്തിന്റെ വില തകർച്ച തടയുക, നാളികേരത്തിന്റെ സംഭരണം നാഫെഡ് ഏറ്റെടുക്കുക, നാളികേര സംഭരണം കാര്യക്ഷമമാക്കുക, ആസ്യാൻ കരാർ പുനഃ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘം തിരൂരങ്ങാടി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പതിനാറുങ്ങലിൽ വച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ കർഷകസംഘം ജില്ലാ കമ്മിറ്റി മെമ്പർ മത്തായി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. പ്രഫസർ പി മമ്മദ് അധ്യക്ഷതവഹിച്ചു. കർഷകസംഘം ഏരിയ പ്രസിഡണ്ട് എം പി ഇസ്മായിൽ, കെ ഉണ്ണി,ടി പി ബാലസുബ്രഹ്മണ്യൻ,പറമ്പിൽ അബ്ദുൽ മജീദ്, കെ എം അബ്ദുൽ ഗഫൂർ, എന്നിവർ സംസാരിച്ചു.ഫോട്ടോ: പതിനാറുങ്ങലിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കർഷക സംഘം ജില്ലാ കമ്മിറ്റി മെമ്പർ മത്തായി യോഹന്നാൻ ഉദ്ഘാടനം ചെയ്യുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇